Connect with us

Kerala

ആവശ്യക്കാരെ യാത്രക്കാരാക്കി ഓട്ടോയില്‍ കഞ്ചാവ് വില്‍പ്പന; നാലേകാല്‍ കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

ഓട്ടോറിക്ഷയുടെ വിവിധ ഭാഗങ്ങളില്‍ പൊതികളിലാക്കിയായിരുന്നു കഞ്ചാവ്

Published

|

Last Updated

നെയ്യാറ്റിന്‍കര ഓട്ടോറിക്ഷയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍. തിരുമല പുത്തന്‍വീട്ടില്‍ വിഷ്ണു(35) ആണ് പിടിയിലായത്.നെയ്യാറ്റിന്‍കരയില്‍ നിന്നാണ് യുവാവ് എക്‌സൈസിന്റെ പിടിയിലായത്. നാലേകാല്‍ കിലോ കഞ്ചാവ് ഇയാളില്‍ നിന്നും കണ്ടെടുത്ത. ആവശ്യക്കാരെ യാത്രക്കാരാക്കി ഓട്ടോറിക്ഷയ്ക്കുള്ളില്‍ കയറ്റിയായിരുന്നു കഞ്ചാവ് വില്‍പ്പന

ഓട്ടോറിക്ഷയുടെ വിവിധ ഭാഗങ്ങളില്‍ പൊതികളിലാക്കിയായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. മൂന്ന് ദിവസമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

 

Latest