International
ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ വന്‍ തീപിടിത്തം
അഗ്നിബാധയില്‍ ആളപായം സംഭവിക്കുകയോ ആര്‍ക്കെങ്കിലും പരുക്കേല്‍ക്കുകയോ ചെയ്തിട്ടില്ല.
തെഹ്റാന്‍ | ഇറാനില്‍ വന്‍ തീപിടിത്തം. തലസ്ഥാനമായ തെഹ്‌റാനിലെ ജന്നത്ത് ആബാദ് ഷൊമാലി തിരക്കേറിയ മാര്‍ക്കറ്റിലാണ് തീപിടിത്തമുണ്ടായത്. പ്രദേശത്താകമാനം കറുത്ത പുക പടര്‍ന്നു.
അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. അഗ്നിബാധയില്‍ ആളപായം സംഭവിക്കുകയോ ആര്‍ക്കെങ്കിലും പരുക്കേല്‍ക്കുകയോ ചെയ്തിട്ടില്ലെന്നാണ് വിവരം.
2000 സ്‌ക്വയര്‍ ഫീറ്റ് വരുന്ന മാര്‍ക്കറ്റില്‍ നിരവധി കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കടകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
---- facebook comment plugin here -----

