Connect with us

From the print

മഅ്ദിൻ ക്യു ലാൻഡ് ഖുർആൻ ക്വസ്റ്റ് ക്യാമ്പയിനിന് തുടക്കം

മഅ്ദിൻ അക്കാദമിയുടെ മുപ്പതാം വാർഷികത്തിന്റെ ഭാഗമായി ഖുർആൻ ഡിജിറ്റൽ മ്യൂസിയം, അത്യാധുനിക സൗകര്യങ്ങളോടെ ഖുർആൻ തിയേറ്റർ എന്നിവ സമർപ്പിക്കും.

Published

|

Last Updated

മലപ്പുറം | മഅ്ദിൻ അക്കാദമിക്ക് കീഴിൽ വനിതകൾക്കായി നടത്തുന്ന ക്യു ലാൻഡ് ഖുർആൻ ക്വസ്റ്റ് ത്രൈമാസ ക്യാമ്പയിൻ ഉദ്ഘാടനം ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി നിർവഹിച്ചു. ഖുർആനിക് അസംബ്ലി, ടെക്‌നോളജിയും സ്ത്രീ വിദ്യാഭ്യാസവും സെമിനാർ, അക്കാദമിക് സംവാദങ്ങൾ, സ്ത്രീ ശാക്തീകരണം േടബിൾ ടോക്, 2026- 27 അധ്യായന വർഷത്തേക്കുള്ള പ്രവേശനം, ഫേസ് ടു ഫേസ് സൗഹൃദ സമ്മേളനം, ടീച്ചേഴ്‌സ് ട്രെയിനിംഗ് തുടങ്ങി വിവിധ പദ്ധതികൾ ക്യാമ്പയിനിന്റെ ഭാഗമായി നടക്കും.
മഅ്ദിൻ അക്കാദമിയുടെ മുപ്പതാം വാർഷികത്തിന്റെ ഭാഗമായി ഖുർആൻ ഡിജിറ്റൽ മ്യൂസിയം, അത്യാധുനിക സൗകര്യങ്ങളോടെ ഖുർആൻ തിയേറ്റർ എന്നിവ സമർപ്പിക്കും.
സ്ത്രീ വിദ്യാഭ്യാസ ശാക്തീകരണത്തിനായി സംവിധാനിച്ച മഅ്ദിൻ ക്യു ലാൻഡിൽ സ്മാർട്ട് ക്ലാസ്സ് റൂം, ഓട്ടോമിഷൻ ടെക്നോളജി വഴി അത്യാധുനിക സ്മാർട്ട് ബെൽ സിസ്റ്റം തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്. 11 ഏക്കർ ഭൂമിയിൽ സ്ത്രീ സുരക്ഷാ വിദ്യാഭ്യാസ പദ്ധതികളാണ് നടപ്പാക്കുന്നത്.

മൂന്ന് വർഷം ഖുർആനും അഞ്ച് വർഷം മത പഠനവും നൽകുന്നതോടൊപ്പം ഗവേഷണതലം വരെയുള്ള ഹാഫിളത്തും ആലിമത്തുമായ പെൺകുട്ടികളെ ഓരോ കുടുംബത്തിനും സമർപ്പിക്കുകയാണ് ക്യു ലാൻഡിന്റെ പ്രഥമ ലക്ഷ്യം.

ചടങ്ങിൽ മഅ്ദിൻ ക്യു ലാൻഡ് ഡയറക്ടർ സൈനുദ്ദീൻ നിസാമി കുന്ദമംഗലം, പബ്ലിക് റിലേഷൻസ് ഡയറക്ടർ സി കെ ഖാലിദ് സഖാഫി സ്വലാത്ത് നഗർ, ഗ്ലോബൽ കോ- ഓർഡിനേറ്റർമാരായ അബൂബക്കർ സഖാഫി പൂക്കോട്ടൂർ, മുഹമ്മദ് ശാഫി ഫാളിലി, മിംഹാർ ഡയറക്ടർ ശബീർ അലി അദനി, സ്വാലിഹ് ഫൈസാനി സംബ
ന്ധിച്ചു.

---- facebook comment plugin here -----

Latest