Connect with us

Kerala

പരാതി ഒരു മണിക്കൂര്‍ പോലും കൈയില്‍ വെക്കാതെ ഡി ജി പിക്ക് കൈമാറി; ഇതിനേക്കാള്‍ മാതൃകാപരമായി ഒരു പാര്‍ട്ടി എങ്ങനെ ചെയ്യുമെന്ന് വി ഡി സതീശന്‍

ശക്തമായ നിലപാടാണ് പാര്‍ട്ടിക്കുള്ളത്. ഇത്രയും ശക്തമായ ഒരു നിലപാടെടുത്ത പാര്‍ട്ടി കേരളത്തില്‍ ഉണ്ടായിട്ടില്ല.

Published

|

Last Updated

പത്തനംതിട്ട | രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കെ പി സി സി പ്രസിഡന്റിന് കിട്ടിയ പരാതി ഒരു മണിക്കൂര്‍ പോലും കൈയില്‍ വെക്കാതെ ഡി ജി പിക്ക് കൈമാറിയെന്നും ഇതിനേക്കാള്‍ മാതൃകാപരമായി ഒരു പാര്‍ട്ടി എങ്ങനെ ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോഴഞ്ചേരിയില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനപ്പെട്ട പലര്‍ക്കും എതിരെ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറിക്കും കിട്ടിയ പരാതികളൊന്നും പോലീസിന് കൈമാറിയിട്ടില്ലല്ലോ. എന്നാല്‍, കെ പി സി സി പ്രസിഡന്റിന് കിട്ടിയ പരാതി അദ്ദേഹം പോലീസിന് കൈമാറി. പോലീസ് അന്വേഷിച്ച് നടപടി സ്വീകരിക്കട്ടെ.

ആദ്യ കേസില്‍ എഫ് ഐ ആര്‍ എടുത്തപ്പോഴും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. ശക്തമായ നിലപാടാണ് പാര്‍ട്ടിക്കുള്ളത്. ഇത്രയും ശക്തമായ ഒരു നിലപാടെടുത്ത പാര്‍ട്ടി കേരളത്തില്‍ ഉണ്ടായിട്ടില്ല. പരാതി പോലും വരാതെയാണ് ആദ്യം മാതൃകാപരമായ നടപടി കൈക്കൊണ്ടത്. ഇപ്പോഴത്തെ പരാതി സംബന്ധിച്ച് എല്ലാവരും ഒന്നിച്ച് തീരുമാനം എടുക്കും.

പാര്‍ട്ടി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ പി സി സി പ്രസിഡന്റിന് പരാതി ലഭിച്ചത്. എന്നാല്‍, കുറ്റകൃത്യം നടന്നെന്ന പരാതി ആയതിനാല്‍ കെ പി സി സി പ്രസിഡന്റ് പോലീസിന് കൈമാറുകയായിരുന്നു. ഇങ്ങനെയൊന്നും കേരളത്തില്‍ ഒരു പാര്‍ട്ടിയും ചെയ്തിട്ടില്ല. പലരുടെയും പേരില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നും പരാതി കിട്ടിയിട്ടും പോലും പാര്‍ട്ടി തന്നെ അന്വേഷണം നടത്തി തീര്‍ത്ത പാര്‍ട്ടിയാണ് സി പി എം. അതുകൊണ്ടു തന്നെ ഞങ്ങള്‍ അഭിമാനത്തോടെ തല ഉയര്‍ത്തിയാണ് നില്‍ക്കുന്നത്. പരാതി വന്നപ്പോള്‍ തന്നെ പോലീസിന് കൈമാറി. ഞങ്ങളാരും ആരെയും പ്രതിരോധിക്കാന്‍ ഇറങ്ങിയിട്ടില്ല. തെറ്റ് ചെയ്താല്‍ അത് പോലീസ് അന്വേഷിച്ച് തീരുമാനം എടുക്കണമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest