Ongoing News
പ്ലസ് ടു സേ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന എന്നിവയ്ക്കുള്ള അപേക്ഷ നിശ്ചിത ഫീസൊടുക്കി വിദ്യാര്‍ഥി രജിസ്റ്റര്‍ ചെയ്ത സ്‌കൂളിലെ പ്രിന്‍സിപ്പലിന് 22 നകം സമര്‍പ്പിക്കണം.

തിരുവനന്തപുരം | പ്ലസ് ടു സേ, ഇംപ്രൂവ്മെന്റ് പരീക്ഷാ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. results.hse.kerala.gov.in സൈറ്റില്‍ ഫലം ലഭ്യമാണ്.
ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന എന്നിവയ്ക്കുള്ള അപേക്ഷ നിശ്ചിത ഫീസൊടുക്കി വിദ്യാര്‍ഥി രജിസ്റ്റര്‍ ചെയ്ത സ്‌കൂളിലെ പ്രിന്‍സിപ്പലിന് 22 നകം സമര്‍പ്പിക്കണം. ഉത്തരക്കടലാസിന്റെ പകര്‍പ്പിനുള്ള അപേക്ഷയും 22 നുള്ളില്‍ പരീക്ഷാ ഓഫീസില്‍ സമര്‍പ്പിക്കണം.
അപേക്ഷയുടെ മാതൃക www.vhsems.kerala.gov.in സൈറ്റില്‍ ലഭ്യമാണ്. ഇരട്ടമൂല്യനിര്‍ണയം കഴിഞ്ഞ വിഷയങ്ങള്‍ക്ക് പുനര്‍മൂല്യനിര്‍ണയം സൂക്ഷ്മ പരിശോധന എന്നിവ ഉണ്ടായിരിക്കില്ല.
---- facebook comment plugin here -----