Kerala
കേരള സര്‍വകലാശാല പ്രതിസന്ധി: അടിയന്തര സിന്‍ഡിക്കേറ്റ് വിളിക്കുമെന്ന് മന്ത്രി
വിവാദങ്ങളും തര്‍ക്കങ്ങളും വിദ്യാര്‍ഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കും. അതിനാല്‍ പ്രശ്‌നങ്ങള്‍ ആര്‍ക്കും ബുദ്ധിമുട്ടില്ലാത്ത രൂപത്തില്‍ പരിഹരിക്കാനാണ് ശ്രമം നടത്തുന്നത്.

തിരുവനന്തപുരം | കേരള സര്‍വകലാശാലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര സിന്‍ഡിക്കേറ്റ് യോഗം വിളിക്കാന്‍ തീരുമാനിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. വിവാദങ്ങളും തര്‍ക്കങ്ങളും വിദ്യാര്‍ഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കും. അതിനാല്‍ പ്രശ്‌നങ്ങള്‍ ആര്‍ക്കും ബുദ്ധിമുട്ടില്ലാത്ത രൂപത്തില്‍ പരിഹരിക്കാനാണ് ശ്രമം നടത്തുന്നത്.
കുറച്ചു ദിവസത്തെ ഇടവേളക്കു ശേഷം വൈസ് ചാന്‍സലര്‍ ഇന്നാണ് സര്‍വകലാശാലയില്‍ എത്തിയത്. സിന്‍ഡിക്കേറ്റ് യോഗം വിളിക്കണമെന്നത് വി സിക്ക് അറിയാവുന്ന കാര്യമാണ്. എസ് എഫ് ഐ നടത്തിയ സമരത്തെ പിന്തുണക്കുന്നു. ശരിയുടെ ഭാഗത്തു നിന്നുള്ള സമരമാണ് എസ് എഫ് ഐ നടത്തിയത്. വി സിക്ക് പിടി വാശിയൊന്നുമില്ലെന്നാണ് മനസ്സിലാക്കുന്നത്.
വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഗൗരവതരമായ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അത് പരിഹരിക്കേണ്ടതുണ്ട്. സിന്‍ഡിക്കേറ്റ് ചേരുമ്പോള്‍ ഏത് രജിസ്ട്രാറാണ് പങ്കെടുക്കുകയെന്ന് അപ്പോള്‍ അറിയാമെന്നും മന്ത്രി ബിന്ദു വ്യക്തമാക്കി.