Connect with us

Eduline

ഉന്നത പഠനം ഇറ്റലിയിൽ

പൊതുസർവകലാശാലകളെല്ലാം വിദ്യാർഥി സൗഹൃദാന്തരീക്ഷത്തിലുള്ളവയാണ്. എൻജിനീയറിംഗ്, മെഡിസിൻ, ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസ് തുടങ്ങിയ വിവിധ മേഖലളിൽ ഉയർന്ന നിലവാരമുള്ള പഠനമാണ് രാജ്യം നൽകുന്നത്. പ്രധാന സർവകലാശാലകളെ പരിചയപ്പെടാം.

Published

|

Last Updated

യർന്ന നിലവാരമുള്ള വിദ്യാഭ്യാസം, സമ്പന്നമായ സാംസ്‌കാരിക അനുഭവങ്ങൾ, താങ്ങാനാകാവുന്ന ജീവിതച്ചെലവ് തുടങ്ങിയവയാണ് അന്താരാഷ്ട്ര വിദ്യാർഥികൾക്കായി ഇറ്റലി വാഗ്‌ദാനം ചെയ്യുന്നത്.

പൊതുസർവകലാശാലകളെല്ലാം വിദ്യാർഥി സൗഹൃദാന്തരീക്ഷത്തിലുള്ളവയാണ്. എൻജിനീയറിംഗ്, മെഡിസിൻ, ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസ് തുടങ്ങിയ വിവിധ മേഖലളിൽ ഉയർന്ന നിലവാരമുള്ള പഠനമാണ് രാജ്യം നൽകുന്നത്. പ്രധാന സർവകലാശാലകളെ പരിചയപ്പെടാം.

മിലാൻ സർവകലാശാല

ശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, നിയമം, മാനവികത തുടങ്ങിയ മേഖലകളിൽ പേരുകേട്ട സർവകലാശാലയാണ് മിലാൻ.വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പുകളും ഇവന്റുകളും സർവകലാശാല വാഗ്‌ദാനം ചെയ്യുന്നു.

പ്രത്യേകത, യോഗ്യത

  • ഒന്നിലധികം ഇംഗ്ലീഷ് മാസ്റ്റേഴ്‌സ് പ്രോഗ്രാമുകൾ
  • മികച്ച ഗവേഷണ സൗകര്യങ്ങളും അന്താരാഷ്ട്ര പങ്കാളിത്തവും
  • ഇന്റേൺഷിപ്പ്
  • അന്താരാഷ്ട്ര വിദ്യാർഥികൾക്ക് മിതമായ ട്യൂഷൻ ഫീസ്
  • ഹൈസ്‌കൂൾ ഡിപ്ലോമ അല്ലെങ്കിൽ ബാച്ചിലേഴ്‌സ് ബിരുദം
  • ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം (ഐ ഇ എൽ ടി എസ്/ടി ഒ ഇ എഫ് എൽ).
  • ചില പ്രോഗ്രാമുകൾക്ക് പ്രവേശന പരീക്ഷകളോ അഭിമുഖങ്ങളോ ഉണ്ടാകും

തീയതിയും ഫീസും

  • അപേക്ഷാ ഫീസ്: ഏകദേശം 50 യൂറോ
  • ഒക്ടോബർ- ഡിസംബർ മാസങ്ങളിൽ അപേക്ഷ ക്ഷണിക്കും.
  • ഫെബ്രുവരി- ഏപ്രിൽ മാസങ്ങളിൽ കോഴ്സ് ആരംഭിക്കും.
  • ടൂറിൻ സർവകലാശാല
  • എൻജിനീയറിംഗ്, നിയമം, വൈദ്യം, കലാ മേഖലകൾക്ക് പേരുകേട്ട ഇറ്റലിയിലെ പൊതുസർവകലാശാലയാണ്
  • ടൂറിൻ. വടക്കൻ ഇറ്റാലിയൻ നഗരങ്ങളെ അപേക്ഷിച്ച് താങ്ങാനാകാവുന്ന ജീവിതച്ചെലവുള്ള വിദ്യാർഥി സൗഹൃദ
  • നഗരം കൂടിയാണ് ടൂറിൻ.

പ്രത്യേകത, യോഗ്യത

  • ഒന്നിലധികം ഇംഗ്ലീഷ് മാസ്റ്റേഴ്‌സ് പ്രോഗ്രാമുകൾ
  • ഗവേഷണ, ഇന്റേൺഷിപ്പ് അവസരങ്ങൾ
  • അന്താരാഷ്ട്ര വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകൾ
  • ഹൈസ്‌കൂൾ /ഡിപ്ലോമ/ബാച്ചിലേഴ്‌സ് ബിരുദം
  • ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം.
  • പ്രോഗ്രാമിനനുസരിച്ച് പ്രവേശന പരീക്ഷകൾ ബാധകമായേക്കാം

തീയതികളും ഫീസും

  • അപേക്ഷാ ഫീസ്: 30-50 യൂറോ.
  • അപേക്ഷാ സമയം: ഒക്ടോബർ-ഡിസംബർ.
  • കോഴ്സുകൾ ഫെബ്രുവരി- മേയിൽ തുടങ്ങും
  • നേപ്പിൾസ് ഫെഡറിക്കോ II
  • എൻജിനീയറിംഗ്, മെഡിസിൻ, സോഷ്യൽ സയൻസസ് എന്നീ മേഖലകളിൽ നിരവധി പ്രോഗ്രാമുകൾ
  • സർവകലാശാല വാഗ്‌ദാനം ചെയ്യുന്നു. ഇറ്റലിയിലെ ഏറ്റവും പഴക്കമേറിയ പൊതുസർവകലാശാലകളിൽ ഒന്നാണ്
  • നേപ്പിൾസ് ഫെഡറിക്കോ II സർവകലാശാല.

പ്രത്യേകത, യോഗ്യത

  • ഒന്നിലധികം ഇംഗ്ലീഷ് മാസ്റ്റേഴ്‌സ് പ്രോഗ്രാമുകൾ
  • ആധുനിക ഗവേഷണ സൗകര്യം
  • വിദ്യാർഥികൾക്ക് താങ്ങാനാകാവുന്ന ഫീസുകൾ

ഇന്റേൺഷിപ്പ്

  • ഹൈസ്‌കൂൾ/ഡിപ്ലോമ/ബാച്ചിലേഴ്‌സ് ബിരുദം
  • ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം
  • തിരഞ്ഞെടുത്ത പ്രോഗ്രാമുകൾക്ക് പ്രവേശന പരീക്ഷകൾ ഉണ്ടാകും

തീയതികളും ഫീസും

  • അപേക്ഷാ ഫീസ്: ഏകദേശം 50 യൂറോ.
  • നവംബർ- ഡിസംബർ മാസങ്ങളിൽ അപേക്ഷ ക്ഷണിക്കും
  • ജനുവരി- മാർച്ച് മാസങ്ങളിൽ ക്ലാസ്സ് തുടങ്ങും

മറ്റ് പ്രധാന സർവകലാശാലകൾ

പീസ സർവകലാശാല

  • അപേക്ഷാ ഫീസ്: 50 യൂറോ.
  • ഒക്ടോബർ- ഡിസംബർ മാസങ്ങളിൽ അപേക്ഷ ക്ഷണിക്കും
  • ഫെബ്രുവരി- ഏപ്രിൽ മാസങ്ങളിൽ കോഴ്സ് ആരംഭിക്കും

ഫ്ലോറൻസ്

  • അപേക്ഷാ ഫീസ്: 50 യൂറോ.
  • ഒക്ടോബർ- ഡിസംബർ മാസങ്ങളിൽ അപേക്ഷ ക്ഷണിക്കും
  • ഫെബ്രുവരി- മേയ് മാസങ്ങളിൽ കോഴ്സ് ആരംഭിക്കും

ജെനോവ

  • അപേക്ഷാ ഫീസ്: 50 യൂറോ
  • നവംബർ- ഡിസംബർ മാസങ്ങളിൽ അപേക്ഷ ക്ഷണിക്കും
  • ജനുവരി- മാർച്ച് മാസങ്ങളിൽ കോഴ്സ് ആരംഭിക്കും

വെറോണ

  • അപേക്ഷാ ഫീസ്: ഏകദേശം 50 യൂറോ.
  • ഒക്ടോബർ- ഡിസംബർ മാസങ്ങളിൽ അപേക്ഷ ക്ഷണിക്കും
  • ഫെബ്രുവരി- ഏപ്രിൽ മാസങ്ങളിൽ കോഴ്സ് ആരംഭിക്കും

സലെണോ

  • അപേക്ഷാ ഫീസ്: 50 യൂറോ.
  • നവംബർ- ഡിസംബർ മാസങ്ങളിൽ അപേക്ഷ ക്ഷണിക്കും
  • ജനുവരി- മാർച്ച് മാസങ്ങളിൽ കോഴ്സ് ആരംഭിക്കും

കാറ്റാനിയ

  • അപേക്ഷാ ഫീസ്: ഏകദേശം 50 യൂറോ.
  • ഒക്ടോബർ- ഡിസംബർ മാസങ്ങളിൽ അപേക്ഷ ക്ഷണിക്കും
  • ഫെബ്രുവരി- ഏപ്രിൽ മാസങ്ങളിൽ കോഴ്സ് ആരംഭിക്കും

ബാരി ആൽഡോ മോറോ

  • അപേക്ഷാ ഫീസ്: ഏകദേശം 50 യൂറോ.
  • ഒക്ടോബർ- ഡിസംബർ മാസങ്ങളിൽ അപേക്ഷ ക്ഷണിക്കും
  • ഫെബ്രുവരി- ഏപ്രിൽ മാസങ്ങളിൽ കോഴ്സ് ആരംഭിക്കും

പാർമ

  • അപേക്ഷാ ഫീസ്: ഏകദേശം 50 യൂറോ.
  • ഒക്ടോബർ- ഡിസംബർ മാസങ്ങളിൽ അപേക്ഷ ക്ഷണിക്കും
  • ഫെബ്രുവരി- ഏപ്രിൽ മാസങ്ങളിൽ കോഴ്സ് ആരംഭിക്കും

Latest