Kerala
മാധ്യമ പ്രവര്ത്തകന് ട്രെയിന്‍ തട്ടി മരിച്ചു
മാതൃഭൂമി ദിനപത്രത്തിന്റെ കുറ്റിപ്പുറം ലേഖകനും തവനൂര്‍ മാണൂര്‍ സ്വദേശിയുമായ സുരേഷ് ഇ നായര്‍ ആണ് മരിച്ചത്.
മലപ്പുറം | മാധ്യമ പ്രവര്ത്തകന് ട്രെയിന്‍ തട്ടി മരിച്ചു. മാതൃഭൂമി ദിനപത്രത്തിന്റെ കുറ്റിപ്പുറം ലേഖകനും തവനൂര്‍ മാണൂര്‍ സ്വദേശിയുമായ സുരേഷ് ഇ നായര്‍ ആണ് മരിച്ചത്. തിരുന്നാവായ റെയില്‍വേ സ്റ്റേഷന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്.
ദീപിക, മാധ്യമം തുടങ്ങിയ പത്രങ്ങളിലും പ്രാദേശിക ലേഖകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വട്ടംകുളം പോസ്റ്റോഫീസ് ജീവനക്കാരന് കൂടിയായ സുരേഷ് കേരള കാറ്ററേഴ്സ് അസോസിയേഷന് സംസ്ഥാന ഭാരവാഹി കൂടിയാണ്.
തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Content Highlights: A news journalist tragically passed away after being struck by a train. Authorities arrived at the scene to initiate further investigation into the incident. The tragic demise has sent shockwaves across the media community, with colleagues and leaders expressing profound grief.


