Connect with us

Kerala

വീണാ ജോര്‍ജിനെതിരെ അക്രമമോ വധശ്രമമോ ഉണ്ടായിട്ടില്ല; കെ എസ് യു പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കി എസ് ഐ ടി റിപോര്‍ട്ട്

ആയുധങ്ങളൊന്നുമില്ലാതെയാണ് പ്രവര്‍ത്തകര്‍ എത്തിയതെന്നും കറുത്ത തുണിയുയര്‍ത്തി പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നും റിപോര്‍ട്ടില്‍.

Published

|

Last Updated

കണ്ണൂര്‍ | ആരോഗ്യ വകുപ്പ് മുന്‍ മന്ത്രി വീണാ ജോര്‍ജിനെ കെ എസ് യു പ്രവര്‍ത്തകര്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഡി ജി പിക്ക് പുനരന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ച് പ്രത്യേക അന്വേഷണസംഘം (എസ് ഐ ടി). കെ എസ് യു പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ളതാണ് റിപോര്‍ട്ട്. ആയുധങ്ങളൊന്നുമില്ലാതെയാണ് പ്രവര്‍ത്തകര്‍ എത്തിയതെന്നും കറുത്ത തുണിയുയര്‍ത്തി പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നും റിപോര്‍ട്ടില്‍ പറയുന്നു. എന്നിട്ടും വധശ്രമത്തിന് കേസെടുത്ത് റിമാന്‍ഡ് ചെയ്യുകയായിരുന്നു.

കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മന്ത്രിയുടെ അടുത്ത് എത്താന്‍പോലും കഴിഞ്ഞിരുന്നില്ല. വീണാ ജോര്‍ജും ഗണ്‍മാനും കാര്യങ്ങള്‍ പെരുപ്പിച്ചു കാണിക്കുകയായിരുന്നു. ഗണ്‍മാനെതിരായ നടപടി ഡി ജി പിയുടെ വിവേചനാധികാരം ഉപയോഗിച്ച് എടുക്കാവുന്നതാണെന്നും റിപോര്‍ട്ടിലുണ്ട്. വീണാ ജോര്‍ജിനെതിരേയും ഗണ്‍മാന്‍ എം എസ് അഭിലാഷിനെതിരേയും കോടതിയില്‍ സ്വകാര്യ ഹരജി നിലനില്‍ക്കുന്നതിനാല്‍ റിപോര്‍ട്ടില്‍ നടപടികളൊന്നും ശിപാര്‍ശ ചെയ്തിട്ടില്ലെന്നാണ് വിവരം. ടി ഒ മോഹനന്‍ എം എല്‍ എയാണ് ഹരജി ഫയല്‍ ചെയ്തിട്ടുള്ളത്.

കെ എ പി നാലാം ബറ്റാലിയന്‍ കമന്‍ഡാന്റ് യു പ്രേമന്റെ നേതൃത്വത്തിലുള്ള സംഘമാണ് റിപോര്‍ട്ട് കൈമാറിയത്. ഇതിന് പിന്നാലെ പ്രേമന്‍ സര്‍വീസില്‍ നിന്ന് വിരമിക്കുകയും ചെയ്തു.

Content Highlights: The Special Investigation Team report confirmed that no attack or murder attempt was made against Minister Veena George. The report officially gave a clean chit to the KSU activists involved in the protest. Investigation findings verified that the allegations lacked factual evidence.

---- facebook comment plugin here -----

Latest