Connect with us

From the print

സംസ്ഥാനതല മാധ്യമ പുരസ്‌കാരം ഏറ്റുവാങ്ങി

സിറാജിൽ പ്രസിദ്ധീകരിച്ച "കുന്തിപ്പുഴ കേഴുന്നു ജീവനുവേണ്ടി' എന്ന വാർത്താപരമ്പരക്കാണ് മികച്ച പ്രാദേശിക ലേഖകനുള്ള പുരസ്‌കാരം ലഭിച്ചത്

Published

|

Last Updated

വടക്കാഞ്ചേരി | വടക്കാഞ്ചേരി പ്രസ്സ് ക്ലബ് രണ്ടാമത് ആർ എം മനക്കലാത്ത് സംസ്ഥാനതല മാധ്യമ പുരസ്‌കാരം സിറാജ് കൊളത്തൂർ ലേഖകൻ മുജീബ് റഹ്‌മാൻ വെങ്ങാട് ഏറ്റുവാങ്ങി. വടക്കാഞ്ചേരി വ്യാപാരഭവൻ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ സേവ്യർ ചിറ്റിലപ്പള്ളി എം എൽ എയും കേരള സാഹിത്യ അക്കാദമി സെക്രട്ടറി എം പി സുരേന്ദ്രനും ചേർന്നാണ് പുരസ്‌കാര സമർപ്പണം നടത്തിയത്.

സിറാജിൽ പ്രസിദ്ധീകരിച്ച “കുന്തിപ്പുഴ കേഴുന്നു ജീവനുവേണ്ടി’ എന്ന വാർത്താപരമ്പരക്കാണ് മികച്ച പ്രാദേശിക ലേഖകനുള്ള പുരസ്‌കാരം ലഭിച്ചത്. പ്രസ്സ് ക്ലബ് പ്രസിഡന്റ്അജീഷ് കർക്കിടകത്ത് അധ്യക്ഷത വഹിച്ചു. കേരള സാഹിത്യ അക്കാദമി സെക്രട്ടറി എം പി സുരേന്ദ്രൻ, വി മുരളി, ശശികുമാർ കൊടക്കാടത്ത്, വടക്കാഞ്ചേരി നഗരസഭാ അധ്യക്ഷ മിനി അരവിന്ദൻ, പ്രസ്സ് ക്ലബ് സെക്രട്ടറി ജോണി ചിറ്റിലപ്പള്ളി, പി എൻ സുരേന്ദ്രൻ, എസ് എ എ ആസാദ്, പി എൻ വൈശാഖ് സംബന്ധിച്ചു. ടി കെ സനീഷ് നന്ദി പറഞ്ഞു.

Content Highlights:Siraj Kolathur correspondent Mujeeb Rahman Vengad received the second RM Manakkalath State Media Award presented by Vadakkencherry Press Club. Xavier Chittilappilly MLA and Kerala Sahitya Akademi Secretary MP Surendran presented the honor at Vyapara Bhavan. The award was presented for the report series titled Kuntipuzha Kezhunnu Jeevanuvendi.

---- facebook comment plugin here -----

Latest