Education
മഅ്ദിന്‍ അക്കാദമിയില്‍ ഗ്ലോബല്‍ എന്‍ ആര്‍ ഐ ഫാമിലി സമ്മിറ്റ് 24 ന്
വിദേശത്ത് ജോലി, പഠന ആവശ്യാര്‍ഥം താമസിക്കുന്നവരുടെ സമ്പൂര്‍ണ കുടുംബ സംഗമമാണ് മഅ്ദിനില്‍ നടക്കുക

മലപ്പുറം | മഅ്ദിന്‍ അക്കാദമിക്ക് കീഴിയില്‍ ഈ മാസം 24ന് ഗ്ലോബല്‍ എന്‍ ആര്‍ ഐ ഫാമിലി മീറ്റ് സംഘടിപ്പിക്കുന്നു. വിദേശത്ത് ജോലി, പഠന ആവശ്യാര്‍ഥം താമസിക്കുന്നവരുടെ സമ്പൂര്‍ണ കുടുംബ സംഗമമാണ് മഅ്ദിനില്‍ നടക്കുക.
രാവിലെ 10ന് ആരംഭിക്കുന്ന സംഗമത്തിന് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. പാരന്റിംഗ്, ഫാമിലി ബോണ്ട്, ആരോഗ്യ സംരക്ഷണം, സാമ്പത്തിക അച്ചടക്കം, കരിയര്‍ ഗൈഡന്‍സ്, സോഷ്യല്‍ മീഡിയ തുടങ്ങിയ വിഷയങ്ങളില്‍ പ്രമുഖര്‍ സെഷനുകള്‍ നയിക്കും.
വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക സെഷനുകളുണ്ടാകും. വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 9562451461, 9645338343 നമ്പറുകളില്‍ ബന്ധപ്പെടുക. രജിസ്‌ട്രേഷന്‍ ലിങ്ക്: https://madin-family.web.app/event-registration?id=34