Saudi Arabia
സഊദി അറേബ്യയിലെ ജിസാന്‍ പ്രവിശ്യയില്‍ വന്‍ മയക്ക് മരുന്ന് ശേഖരം പിടികൂടി
ഖാത്ത്, ഹാഷിഷ്, നിരോധിക ഗുളികകള്‍ എന്നിവയാണ് പിടികൂടിയത്

റിയാദ് | ദക്ഷിണ സഊദി അറേബ്യയിലെ ജിസാന്‍ പ്രവിശ്യയില്‍ വന്‍ മയക്ക് മരുന്ന് ശേഖരം പിടികൂടി. അല്‍-അരിദ സെക്ടറില്‍ അതിര്‍ത്തി ഗാര്‍ഡിന്റെ ലാന്‍ഡ് പട്രോളിംഗ് വിഭാഗമാണ് 240 കിലോഗ്രാം നിരോധിക മയക്കുമരുന്നായ ഖാത്ത് പിടികൂടിയത്.
മറ്റൊരുസംഭവത്തില്‍ അതിര്‍ത്തി ഗാര്‍ഡ് ലാന്‍ഡ് പട്രോളിംഗ് നടത്തിയ സംഘം സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച നാല് എത്യോപ്യന്‍ പൗരന്മാരെ 33 കിലോഗ്രാം ഹാഷിഷും 401,850 നിരോധിക ഗുളികകളുമായി അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരായ പ്രാരംഭ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.
മയക്കുമരുന്ന് കടത്ത് സംബന്ധിച്ച പ്രവര്‍ത്തനങ്ങളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക് കണ്‍ട്രോളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് സുരക്ഷാ അധികൃതര്‍ രാജ്യത്തെ പൗരന്മാരോടും താമസക്കാരോടും അഭ്യര്‍ഥിച്ചു.