Connect with us

Uae

യു എ ഇ - ഒമാന്‍ റെയില്‍ സര്‍വീസില്‍ പ്രതിവാരം ഏഴ് ചരക്ക് തീവണ്ടികള്‍ അബൂദബിക്കും സൊഹാറിനും ഇടയില്‍ പ്രവര്‍ത്തിക്കും

ഓരോ തീവണ്ടിയിലും 276 കണ്ടെയ്‌നറുകള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന, പ്രതിവാരം ഏഴ് കണ്ടെയ്‌നര്‍ തീവണ്ടികള്‍ സര്‍വീസ് നടത്തും.

Published

|

Last Updated

അബൂദബി |  യു എ ഇയെയും ഒമാനെയും ബന്ധിപ്പിക്കുന്ന ആദ്യത്തെ അതിര്‍ത്തി കടന്നുള്ള റെയില്‍ ശൃംഖല യാഥാര്‍ഥ്യമാവുന്നു. സൊഹാറിനും അബൂദബിക്കും ഇടയില്‍ പുതിയ റെയില്‍ സര്‍വീസ് ഉടന്‍ ആരംഭിക്കും. ഇതിന്നായി ഹഫീത് റെയില്‍, എ ഡി പോര്‍ട്സ് ഗ്രൂപ്പ് കമ്പനിയായ ‘നോആറ്റം ലോജിസ്റ്റിക്സുമായി’ പുതിയ റെയില്‍ സര്‍വീസ് സ്ഥാപിക്കുന്നതിനായി പ്രാഥമിക കരാറില്‍ ഒപ്പുവെച്ചു. കരാര്‍ പ്രകാരം, ഹഫീത് റെയിലിന്റെ ശൃംഖല ഉപയോഗിച്ച് പ്രതിദിനം ഒരു തീവണ്ടി സര്‍വീസ് വീതം നോആറ്റം ലോജിസ്റ്റിക്സ് നടത്തും. ഓരോ തീവണ്ടിയിലും 276 കണ്ടെയ്‌നറുകള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന, പ്രതിവാരം ഏഴ് കണ്ടെയ്‌നര്‍ തീവണ്ടികള്‍ സര്‍വീസ് നടത്തും. ഇത് പ്രതിവര്‍ഷം 1,93,200 കണ്ടെയ്‌നറുകള്‍ എന്ന ശേഷിക്ക് തുല്യമാണ്.

ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ജനറല്‍ കാര്‍ഗോ, നിര്‍മിത വസ്തുക്കള്‍, ഭക്ഷ്യ ഉത്പന്നങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, കാര്‍ഷിക ഉല്‍പന്നങ്ങള്‍, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയുള്‍പ്പെടെയുള്ള ചരക്കു നീക്കം സുഗമമാക്കാന്‍ ഇതിലൂടെ സാധിക്കും. യു എ ഇ-യുടെയും ഒമാന്റെയും സാമ്പത്തിക സംയോജനത്തെയും വ്യാപാരത്തെയും പിന്തുണക്കാനും റെയില്‍ സര്‍വീസ് സഹായിക്കും.
പരമ്പരാഗത റോഡ് ഗതാഗതവുമായി താരതമ്യം ചെയ്യുമ്പോള്‍, റെയില്‍ ചരക്ക് ഗതാഗതം കുറഞ്ഞ ഇന്ധന ഉപഭോഗത്തില്‍ കൂടുതല്‍ അളവിലുള്ള ചരക്കു നീക്കത്തിന് സഹായിക്കും. കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കാനും ഉപഭോക്താക്കളെ സുസ്ഥിരതാ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കാനും ഇതിലൂടെ സാധിക്കും.

 

Latest