അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) 18 ദിവസത്തെ തീവ്രമായ ശാസ്ത്രീയ പരീക്ഷണങ്ങൾക്ക് ശേഷം, ഇന്ത്യയിൽ നിന്നുള്ള ശുഭാംശു ശുക്ലയും ആക്സിയം-4 ദൗത്യത്തിലെ മറ്റ് മൂന്ന് ബഹിരാകാശ യാത്രികരും ഭൂമിയിലേക്ക് മടങ്ങുന്നു. സ്പേസ്എക്സിന്റെ ഡ്രാഗൺ പേടകത്തിൽ ശുഭാംശു ശുക്ലയും സംഘവും ഇന്ന് (ജൂലൈ 14) ഇന്ത്യൻ സമയം വൈകുന്നേരം 4.45-ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പുറപ്പെടും. ഇതേ സമയം തന്നെ അവരുടെ ഡ്രാഗൺ പേടകം ബഹിരാകാശ നിലയത്തിൽ നിന്ന് വേർപെടും. ഇതിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. നേരത്തെ 4.35നാണ് അൺഡോക്കിംഗ് നിശ്ചയിച്ചിരുന്നത്. അവസാന നിമിഷം ഇത് പത്ത് മിനുട്ട് കൂടി വൈകിപ്പിക്കുകയായിരുന്നു.
---- facebook comment plugin here -----