Kerala
വയനാട് വണ്ടിക്കടവിലെ നരഭോജി കടുവ കൂട്ടിലായി; തുറന്ന് വിടില്ലെന്ന് വനം വകുപ്പ്
ദേവര്‍ ഗദ്ദയിലെ ആദിവാസി മൂപ്പനെ കൊന്ന കടുവ തന്നെയാണിതെന്ന് വനം വകുപ്പ്
വയനാട്| വയനാട് വണ്ടിക്കടവിലെ നരഭോജി കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലായി. രാത്രി ഒന്നരയോടെയാണ് കടുവ കൂട്ടില്‍ കുടുങ്ങിയത്. 14 വയസുള്ള ആണ്‍ കടുവയാണ് കൂട്ടിലായത്. വയനാട് വന്യജീവി സങ്കേതത്തിലെ ഡബ്ല്യുഡബ്ല്യുഎല്‍ 48 എന്ന കടുവയാണിത്. ഇത് ദേവര്‍ ഗദ്ദയിലെ ആദിവാസി മൂപ്പനെ കൊന്ന കടുവ തന്നെയാണിതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു.
കടുവയെ കുപ്പാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പ്രായാധിക്യമുള്ളതിനാല്‍ കടുവയെ തുറന്നു വിടില്ലെന്ന് വനം വകുപ്പ് അറിയിച്ചു.
---- facebook comment plugin here -----


