Connect with us

Kerala

തോട്ടില്‍ രാസമാലിന്യം; മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

ഉണ്ണികുളം പഞ്ചായത്തില്‍ തോട് ഒഴുകുന്ന പ്രദേശത്താകെ ദുര്‍ഗന്ധം വമിക്കുന്നു

Published

|

Last Updated

കോഴിക്കോട് | ഉണ്ണികുളം പഞ്ചായത്തിലെ തോട്ടില്‍ രാസമാലിന്യം ഒഴുക്കിയതിനെ തുടര്‍ന്ന് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. പ്രദേശത്താകെ ദുര്‍ഗന്ധം വമിക്കുന്നുണ്ട്. ചെറുതും വലുതുമായ മുഴുവന്‍ മീനുകളും മറ്റു ജലജീവികളും ചത്ത നിലയിലാണ്. ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.

ഉണ്ണികുളം പഞ്ചായത്തിലെ മൂന്ന്, എട്ട്, ഒന്‍പത്, പന്ത്രണ്ട് വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന എകരൂല്‍ മഠത്തില്‍ താഴം, കാരാട്ട് താഴം, എസ്റ്റേറ്റ്മുക്ക് എന്നീ പ്രദേശങ്ങളിലൂടെ ഒഴുകി പൂനൂര്‍ പുഴയിലെത്തുന്ന തോട്ടിലാണ് രാസമാലിന്യം കലര്‍ത്തിയത്. തോടിനോടു ചേര്‍ന്ന കിണറുകളിലെ വെള്ളം ഉപയോഗിക്കുന്നവരും തോട്ടിലെ വെള്ളം ഉപയോഗിക്കുന്നവരും ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.

ഇരുമ്പോട്ടുപൊയില്‍ പന്ത്രണ്ടാം വാര്‍ഡിലെ കിഴക്കയില്‍ ഭാഗം മുതല്‍ ഇരുമ്പോത്തിങ്കല്‍ കുനിയില്‍ താഴെ ഭാഗം വരെയുള്ള ഭാഗത്ത് തോട്ടില്‍ ചത്തു കിടക്കുന്ന മത്സ്യങ്ങള്‍ വാര്‍ഡ് മെംബര്‍ ലതിക കൈതേരിപ്പൊയിലിന്റെ നേതൃത്വത്തില്‍ എടുത്തുമാറ്റി. മങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷഫ്ന, ഗ്രാമപ്പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷാമിലി തുടങ്ങവയര്‍ സ്ഥലം സന്ദര്‍ശിച്ചു.

 

 

---- facebook comment plugin here -----

Latest