Connect with us

National

രാജസ്ഥാനില്‍ വിനോദസഞ്ചാരത്തിനെത്തിയ രണ്ട് ജപ്പാന്‍കാരെ കാണാതായി

രാജസ്ഥാനിലെ ജയ്പുരില്‍ വിനോദയാത്രക്കെത്തിയ യുമാ ടൊയോഡാ (25), ഹിബിക്കി ഷിബാ (25) എന്നിവരെയാണ് കാണാതായത്. മൂന്ന് ദിവസമായി ഇവരെ കുറിച്ച് വിവരമില്ല.

Published

|

Last Updated

ജയ്പുര്‍ | ജപ്പാനില്‍ നിന്ന് ഇന്ത്യയിലെത്തിയ രണ്ട് വിനോദ സഞ്ചാരികളെ കാണാതായതായി പോലീസ്. രാജസ്ഥാനിലെ ജയ്പുരില്‍ വിനോദയാത്രക്കെത്തിയ യുമാ ടൊയോഡാ (25), ഹിബിക്കി ഷിബാ (25) എന്നിവരെയാണ് കാണാതായത്. മൂന്ന് ദിവസമായി ഇവരെ കുറിച്ച് വിവരമൊന്നുമില്ലെന്ന് പോലീസ് അറിയിച്ചു.

വെള്ളിയാഴ്ച ഡല്‍ഹിയിലെത്തിയ ഇരുവരും ശനിയാഴ്ചയാണ് ജയ്പുരിലേക്ക് തിരിച്ചത്. ഒരു ടാക്സി ഡ്രൈവറാണ് ഇവരെ കാണാനില്ലെന്ന് വ്യക്തമാക്കി പോലീസിനെ സമീപിച്ചത്. അന്വേഷണം തുടരുകയാണെന്ന് അശോക്നഗര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ മോത്തിലാല്‍ പറഞ്ഞു.

ജയ്പുരിലെ ബ്രഹ്മപുരിയിലുള്ള ഒരു ഹോട്ടലില്‍ ഇരുവരും തങ്ങുകയും ഇവിടെ നിന്നും ടാക്സി ബുക്ക് ചെയ്ത് സമീപത്തുള്ള ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റിലേക്ക് പോവുകയും ചെയ്തു. എന്നാല്‍, പിന്നീട് മടങ്ങിവന്നില്ലെന്നാണ് ടാക്സി ഡ്രൈവര്‍ പറയുന്നത്. രണ്ട് മണിക്കൂറോളം കാത്തുനിന്നതിനു ശേഷം ഡ്രൈവര്‍ റെസ്റ്റോറന്റിനുള്ളില്‍ കയറി ഇരുവരെയും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. റെസ്റ്റോറന്റ് ജീവനക്കോരാട് ചോദിച്ചപ്പോള്‍ അവര്‍ തിരികെപോയിട്ട് ഒരുപാട് സമയമായെന്ന മറുപടിയാണ് ഡ്രൈവര്‍ക്ക് ലഭിച്ചത്.

പാസ്പോര്‍ട്ട് ഉള്‍പ്പെടെ ഇവരുടെ രേഖകള്‍ അടങ്ങുന്ന ബാഗുകള്‍ ടാക്സിയില്‍ വച്ചാണ് ഇരുവരും പോയത്. റെസ്റ്റോറന്റില്‍ നിന്ന് ഇവര്‍ ഭക്ഷണം കഴിക്കുകയോ ആരെങ്കിലുമായി കൂടിക്കാഴ്ച നടത്തുകയോ ചെയ്തിട്ടില്ല. റെസ്റ്റോറന്റില്‍ എത്തി അഞ്ച് മിനിട്ടിനുള്ളില്‍ ഇവര്‍ അവിടെ നിന്നും പോയെന്നും സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. ഇരുവരുടെയും ഫോണും സ്വിച്ച്ഓഫാണ്.

---- facebook comment plugin here -----

Latest