National
ജബൽപൂരിൽ വാഹനാപകടത്തിന് പിന്നാലെ തർക്കം; യുവാവിനെ കുത്തിക്കൊന്നു
പ്രതികൾ ഒളിവിലാണ്.
ഭോപ്പാൽ | മധ്യപ്രദേശിലെ ജബൽപൂരിൽ വാഹനാപകടത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ കാർ യാത്രികനെ കുത്തിക്കൊന്നു. ഗോകുൽപൂരിലെ ദുര്‍ഗ്ഗാ ക്ഷേത്രത്തിന് സമീപം ഞായറാഴ്ച രാത്രി 11ഓടെയാണ് സംഭവം. ആകാൻഷ് സാഹു (27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഉൾപ്പെട്ട പ്രതികൾ ഒളിവിലാണ്.
ആകാൻഷ് സഞ്ചരിച്ചിരുന്ന കാർ എതിര്‍ദിശയിൽ നിന്ന് വന്ന ബൈക്കുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. പിന്നാലെ ബൈക്ക് യാത്രികൻ സുഹൃത്തുക്കളെ വിളിച്ചുവരുത്തി. സ്ഥലത്തെത്തിയ സുഹൃത്തുക്കൾ ചേർന്ന് ആകാൻഷിനെ ക്രൂരമായി മർദിക്കുകയും കത്തികൊണ്ട് കുത്തുകയും ചെയ്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
---- facebook comment plugin here -----





