Kerala
ധാന്യമില്ലില്‍ കുരുങ്ങി തലയറ്റു; തിരുവനന്തപുരത്ത് യുവതിക്ക് ദാരുണാന്ത്യം
ധാന്യം പൊടുക്കുന്നതിനിടെ യുവതിയുടെ വസ്ത്രം ബെല്‍റ്റില്‍ കുരുങ്ങുകയായിരുന്നു

തിരുവനന്തപുരം | ധാന്യമില്ലിലെ ബെല്‍റ്റില്‍ കുരുങ്ങി തലയറ്റ് ജീവനക്കാരിയായ യുവതി മരിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ബീന(46)യാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം.
ധാന്യം പൊടുക്കുന്നതിനിടെ യുവതിയുടെ വസ്ത്രം ബെല്‍റ്റില്‍ കുരുങ്ങുകയായിരുന്നു. നിലവിളി കേട്ട് മറ്റ് ജീവനക്കാര്‍ എത്തുമ്പോഴെക്കും തലയറ്റ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പിന്നീട് പവര്‍ ഓഫ് ചെയ്ത ശേഷമാണ് യുവതിയെ പുറത്തെടുത്തത്
നാലുവര്‍ഷമായി വെഞ്ഞാറമൂട്ടിലെ അരുഡിയില്‍ ഫ്ളവര്‍ മില്ലിലെ ജീവനക്കാരിയാണ് ബീന. സംഭവത്തില്‍ പോലീസ് കേസ് എടുത്തു. യുവതിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും
---- facebook comment plugin here -----