Kerala
തൃശൂരില്‍ ക്ലാസ് മുറിയിലെ മേശവലിപ്പില്‍ മൂര്‍ഖന്‍ പാമ്പ്; കുട്ടികള്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് ഭാഗ്യത്തിന്
പുസ്തകം എടുക്കാന്‍ മേശവലിപ്പ് തുറന്നപ്പോളാണ് പാമ്പിനെ കണ്ടത്

തൃശൂര്‍ | തൃശൂര്‍ കുരിയച്ചിറയിലെ സെന്റ് പോള്‍സ് പബ്ലിക് സ്‌കൂളില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. മൂന്നാം ക്ലാസ്സിലെ സി ഡിവിഷനിലാണ് പാമ്പിനെ കണ്ടത്. പുസ്തകം എടുക്കാന്‍ മേശവലിപ്പ് തുറന്നപ്പോളാണ് പാമ്പിനെ കണ്ടത്. ഭാഗ്യത്തിനാണ് കുട്ടികള്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ എത്തി കുട്ടികളെ ക്ലാസ്സില്‍ നിന്നും മാറ്റുകയായിരുന്നു. പിന്നീട് പാമ്പിനെ മാറ്റിയതിനുശേഷമാണ് ക്ലാസുകള്‍ തുടര്‍ന്നത്. ഇന്ന് രാവിലെയാണ് സംഭവം
കുട്ടികള്‍ തന്നെയാണ് പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ടതോടെ അധ്യാപിക കുട്ടികളെ പുറത്തേക്ക് ഇറക്കി. പാമ്പിനെ പിടികൂടിയ ശേഷമാണ് കുട്ടികളെ ക്ലാസില്‍ പ്രവേശിപ്പിച്ചത്. മേശയ്ക്കുള്ളില്‍ പാമ്പ് എങ്ങനെ വന്നുവെന്ന് അറിയില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു.
---- facebook comment plugin here -----