Connect with us

National

യു എസില്‍ അനധികൃത കുടിയേറ്റക്കാരനായ ഇന്ത്യന്‍ ഡ്രൈവര്‍ മയക്കുമരുന്ന് ലഹരിയില്‍ വാഹനം ഓടിച്ചു;അപകടത്തില്‍ മൂന്ന് മരണം

ഗതാഗതക്കുരുക്കിലേക്ക് ട്രക്ക് ഇടിച്ചുകയറുമ്പോള്‍ സിംഗ് ബ്രേക്ക് ചെയ്തിട്ടില്ലെന്നും പോലീസ് കണ്ടെത്തി

Published

|

Last Updated

കാലിഫോര്‍ണിയ |  യുഎസില്‍ അനധികൃതമായി താമസിക്കുന്ന ഇന്ത്യന്‍ പൗരന്‍ ഓടിച്ച സെമി ട്രക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. സംഭവത്തില്‍ ജഷന്‍പ്രീത് സിംഗ്(21) എന്ന ഇന്ത്യക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. സാന്‍ ബെര്‍ണാര്‍ഡിനോ കൗണ്ടി ഫ്രീവേയില്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട വാഹനങ്ങളിലേക്ക് ജഷന്‍പ്രീത് സിംഗ് ഓടിച്ച ട്രക്ക് ഇടിച്ചുകയറിയാണ് അപകടം. മയക്കുമരുന്നിന്റെ ലഹരിയില്‍ അലക്ഷ്യമായി വാഹനം ഓടിച്ചതാണ് അപകട കാരണന്ന് പോലീസ് വ്യക്തമാക്കി. അപകടത്തില്‍ സിംഗ് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരുടെ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല . 2022ലാണ് സിംഗ് അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയത്.
.

 

അറസ്റ്റിലായ ജഷന്‍പ്രീത് സിംഗ് മയക്കുമരുന്നിന്റെ സ്വാധീനത്തിലായിരുന്നു വാഹനം ഓടിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു.ഗതാഗതക്കുരുക്കിലേക്ക് ട്രക്ക് ഇടിച്ചുകയറുമ്പോള്‍ സിംഗ് ബ്രേക്ക് ചെയ്തിട്ടില്ലെന്നും പോലീസ് കണ്ടെത്തി.സിംഗ് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി ഇയാളുടെ ടോക്‌സിക്കോളജി പരിശോധനയില്‍ തെളിഞ്ഞു.

അറസ്റ്റിലായ ജഷന്‍പ്രീത് സിംഗിന് യുഎസില്‍ നിയമപരമായ ഇമിഗ്രേഷന്‍ പദവിയില്ല എന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

ആഗസ്റ്റില്‍, ഹര്‍ജീന്ദര്‍ സിംഗ് എന്ന ഇന്ത്യന്‍ കുടിയേറ്റക്കാരന്‍ ഓടിച്ച വാഹനം ഇടിച്ച് ഫ്‌ലോറിഡയിലെ ഫോര്‍ട്ട് പിയേഴ്‌സില്‍ നിന്നുള്ള മൂന്ന് പേര്‍ മരിച്ചിരുന്നു. 2018-ല്‍ അനധികൃതമായി യുഎസ് അതിര്‍ത്തി കടന്ന ഇയാള്‍ക്ക് കാലിഫോര്‍ണിയയില്‍ നിന്ന് കൊമേഴ്സ്യല്‍ ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കിയിരുന്നു

.മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചതിനും, അനധികൃത ഇമിഗ്രേഷന്‍ പദവിയുമുള്ള ഒരു ട്രക്ക് ഡ്രൈവര്‍ ഉള്‍പ്പെട്ട ഈ സംഭവം യുഎസിലെ കുടിയേറ്റ നിയമങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും ചൂടുപകര്‍ന്നിരിക്കുകയാണ്

 

 

---- facebook comment plugin here -----

Latest