Kuwait
കുവൈത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ ഹൃദയമാഘാതം സംഭവിച്ചത് പതിനായിരത്തിലധികം പേര്‍ക്ക്
. ഹൃദയാഘാതം സംഭവിച്ച രോഗികളില്‍ 65% പേര്‍ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം ബാധിച്ചവരും 55 ശതമാനം പേര്‍ പ്രമേഹരോഗം ഉള്ളവരും

കുവൈത്ത് സിറ്റി | കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ കുവൈത്തില്‍ ഹൃദയാഘാതം സംഭവിച്ചത് 10200 പേര്‍ക്കന്ന് റിപ്പോര്‍ട്ട്. കുവൈത്ത് ഹാര്‍ട്ട് അസോസിയേഷന്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഹൃദയാഘാതം സംഭവിച്ച രോഗികളില്‍ 65% പേര്‍ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം ബാധിച്ചവരും 55 ശതമാനം പേര്‍ പ്രമേഹരോഗം ഉള്ളവരും ആണെന്ന് പഠനത്തില്‍ കണ്ടെത്തിയതായി കുവൈത്ത് ഹാര്‍ട്ട് അസോസിയേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫസര്‍ ഡോക്ടര്‍ മുഹമ്മദ് സുബൈദ്, വ്യക്തമാക്കി.
കുവൈത്ത് ഹാര്‍ട്ട് അസോസിയേഷന്റെ സഹകരണത്തോടെ മുബാറക്ക് ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗം സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം കാര്‍ഡിയോ മെറ്റബോളിക് സിന്‍ഡ്രം ഹൃദയാരോഗ്യത്തില്‍ ഉണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി, പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, തുടങ്ങിയ ഘടകങ്ങളുടെ സംയോജനത്തില്‍ നിന്നാണ് ഈ സിന്‍ഡ്രോം ഉണ്ടാകുന്നതെന്നും ഇത് ഹൃദയം, വൃക്ക, കരള്‍,എന്നിവയെ ബാധിക്കുന്ന ഒന്നിലധികം രോഗങ്ങള്‍ക്ക് കാരണമാകുമെന്നും മുഹമ്മദ് സുബൈദ് പറഞ്ഞു.