Connect with us

Kerala

ഓട്ടോ ശബരിമല തീർത്ഥാടകരുടെ ബസ്സുമായി കൂട്ടിയിടിച്ച് മൂന്ന് മരണം

അഞ്ചൽ പുനലൂർ റോഡിൽ മാവിള ജംഗ്ഷൻ സമീപം പുലർച്ചെ ഒരുമണിക്ക് ആയിരുന്നു അപകടം.

Published

|

Last Updated

കൊല്ലം | അഞ്ചലിൽ ഓട്ടോയും ശബരിമല തീർത്ഥാടകരുടെ ബസും കൂട്ടി ഇടിച്ച് ഓട്ടോ ഡ്രൈവറും ഓട്ടോയിൽ സഞ്ചരിച്ച രണ്ട് യുവതികളും മരിച്ചു. അഞ്ചൽ തഴമേൽ സ്വദേശികളായ ഓട്ടോ ഡ്രൈവർ അക്ഷയ് (22), ഓട്ടോ യാത്രക്കാരായ ജ്യോതി( 21), കരവാളൂർ സ്വദേശി ശ്രുതി (16) എന്നിവരാണ് മരിച്ചത്.

അഞ്ചലിൽ നിന്നും കരാവാളൂരിലേക്ക് പോകുകയായിരുന്ന ഓട്ടോ ശബരിമല തീർത്ഥാടകറായ ആന്ധ്ര സ്വദേശികൾ സഞ്ചരിച്ച ബസുമായാണ് കൂട്ടി ഇടിച്ചത്. അഞ്ചൽ പുനലൂർ റോഡിൽ മാവിള ജംഗ്ഷൻ സമീപം പുലർച്ചെ ഒരുമണിക്ക് ആയിരുന്നു അപകടം.

ജ്യോതിയുടെ ബന്ദുവായ ശ്രുതിയെ കരവാളൂരിലെ വീട്ടിൽ കൊണ്ട് ആക്കാൻ പോയതായിരുന്നു ഓട്ടോ. പരിക്കേറ്റവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Latest