Connect with us

Kerala

വടക്കൻ കേരളം ഇന്ന് ബൂത്തിൽ

തൃശൂർ മുതൽ കാസർകോട് വരെയും ള്ള വടക്കൻ ജില്ലകളിലാണ് വോട്ടെടുപ്പ്.

Published

|

Last Updated

തിരുവനന്തപുരം | തദ്ദേശ സ്ഥാ പനങ്ങളിലേക്കുള്ള രണ്ടാംഘ ട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴിന് തുടങ്ങും. തൃശൂർ മുതൽ കാസർകോട് വരെയും ള്ള വടക്കൻ ജില്ലകളിലാണ് വോട്ടെടുപ്പ്.

കണ്ണൂർ ജില്ലയിലെ ആന്തൂർ മുനിസിപാലിറ്റിയിലെ മൊറാഴ, കൊടല്ലൂർ, തളിയിൽ, പൊടിക്കുണ്ട്, അഞ്ചാംപീടിക എന്നീ വാർഡുകളിലും കാസർകോട് ജില്ലയിലെ മംഗൽ പാടി, മടിക്കൈ ഗ്രാമപഞ്ചാ യത്തുകളിൽ ഓരോ വാർഡു കളിലും കണ്ണൂർ ജില്ലയിലെ കണ്ണപുരം ഗ്രാമപഞ്ചായത്തി ലെ ആറ് വാർഡിലും മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ മൂന്ന് വാർഡിലും സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്ക പ്പെട്ടിരുന്നു. മലപ്പുറം ജില്ലയി ലെ മുത്തേടം പഞ്ചായത്ത് പാ യിമ്പാടം ഏഴാം വാർഡിൽ സ്ഥാനാർഥി മരിച്ചതിനെ തുടർന്ന് ഇവിടെയും വോട്ടെടുപ്പ് ഉണ്ടാകില്ല. എന്നാൽ, അതത് പോളിംഗ് ബൂത്തുകളിൽ ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള വോട്ടെടുപ്പ് നടക്കും.

2,055 പ്രശ്നബാധിത ബുത്തുകളിൽ കർശന നിരീക്ഷ ണത്തിലാകും വോട്ടെടുപ്പ് നടക്കുക. തൃശൂർ- 81, പാലക്കാട്-180, മലപ്പുറം- 295, കോഴിക്കോ ട്- 166, വയനാട്- 189, കണ്ണൂർ-1,025, കാസർകോട്- 119 എന്നി ങ്ങനെയാണ് പ്രശ്നബാധിത ബൂത്തുകളുള്ളത്.

Latest