Kerala
മുന്‍ രാഷ്ട്രപതി കെആര്‍ നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു
ഒമാന്‍ സന്ദര്‍ശനത്തിലായതിനാല്‍ മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. പ്രതിപക്ഷ നേതാവും പങ്കെടുത്തിരുന്നില്ല.

തിരുവനന്തപുരം|മുന്‍ രാഷ്ട്രപതി കെആര്‍ നാരായണന്റെ പ്രതിമ രാജ്ഭവനില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു അനാച്ഛാദനം ചെയ്തു. ചടങ്ങില്‍ ഗവര്‍ണ്ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ അടക്കം പങ്കെടുത്തു. ഒമാന്‍ സന്ദര്‍ശനത്തിലായതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. പ്രതിപക്ഷ നേതാവും പങ്കെടുത്തിരുന്നില്ല. 2024ല്‍ രാഷ്ട്രപതിയായിരുന്ന രാം നാഥ് കോവിന്ദാണ് കെ ആര്‍ നാരായണന്റെ പ്രതിമ സ്ഥാപിക്കണമെന്ന ആശയം മുന്നോട്ട് വെച്ചത്. അന്നത്തെ ഗവര്‍ണ്ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനാണ് ഇതിനായി നടപടികള്‍ തുടങ്ങിയത്.
ശിവഗിരിയില്‍ മഹാസമാധിയുടെ സമ്മേളനം രാഷ്ട്രപതി ദ്രൗപദി മുര്‍മു ഉദ്ഘാടനം ചെയ്തു. മനുഷ്യത്വം പറഞ്ഞുതന്ന ഗുരുവാണ് ശ്രീനാരായണ ഗുരു. ജാതിക്കും മതത്തിനും എതിരായ ഗുരു എടുത്ത നിലപാടുകള്‍ നിര്‍ണ്ണായകമാണ്. ആധുനിക കാലത്തും ഗുരുദര്‍ശനങ്ങള്‍ പ്രസക്തമാണെന്നും രാഷ്ട്രപതി പറഞ്ഞു. മഹാസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമായിരുന്നു സമ്മേളനം.