Connect with us

Kuwait

നവംബര്‍ ഒന്ന് മുതല്‍ തൊഴിലാളികളുടെ ജോലി സമയം ,പൊതു അവധി എന്നിങ്ങനെയുള്ള വിവരങ്ങള്‍ ആഷല്‍ പ്ലാറ്റ്‌ഫോം വഴി രജിസ്റ്റര്‍ ചെയ്യണം

ഈ വിവരങ്ങള്‍ അടിസ്ഥാനമാക്കി പരിശോധന ഉദ്യോഗസ്ഥര്‍ ഇവ ഔദ്യോഗിക റഫറന്‍സ് ആയി കണക്കാക്കി തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ്.

Published

|

Last Updated

കുവൈത്ത് സിറ്റി |  കുവൈത്തില്‍ നവംബര്‍ ഒന്നു മുതല്‍ തൊഴിലാളികളുടെ ജോലി സമയം,വിശ്രമ സമയം, പ്രതിവാര അവധി,പൊതു അവധി എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും മാനവ ശേഷിസമിതിയുടെ അംഗീകൃത ഇലക്ട്രോണിക്ക് സംവിധാനമായ ആഷല്‍ പ്ലാറ്റ്‌ഫോം വഴി രജിസ്റ്റര്‍ ചെയ്യണം.ഇങ്ങനെ നല്‍കിയ വിവരങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടായാല്‍ അവ ഉടന്‍ തന്നെ അപ്‌ഡേറ്റ് ചെയ്യുകയും വേണം. ഓരോ സ്ഥാപനങ്ങളും അതോറിറ്റിയുടെ ഇലക്ട്രോണിക് സംവിധാനത്തില്‍ നല്‍കിയ ഈ വിവരങ്ങള്‍ അടിസ്ഥാനമാക്കി പരിശോധന ഉദ്യോഗസ്ഥര്‍ ഇവ ഔദ്യോഗിക റഫറന്‍സ് ആയി കണക്കാക്കി തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ്.

തൊഴിലുടമകള്‍ ഇവ പ്രിന്റ് ചെയ്തു ജോലിസ്ഥലത്ത് ദൃശ്യമാകുന്ന സ്ഥലത്ത് പ്രദര്‍ശിപ്പിക്കുകയും ചെയ്യണം. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ഈ തീരുമാനം ബാധകമായിരിക്കും എന്നും അധികൃതര്‍ അറിയിച്ചു. തീരുമാനത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്ന തൊഴില്‍ ഉടമകളുടെ ഫയലുകള്‍ പൂര്‍ണമായോ ഭാഗികമായോ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതുള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ വരുന്ന നവംബര്‍ ഒന്നുമുതലാണ് പുതിയ തീരുമാനം നടപ്പില്‍വരിക

Latest