Kerala
പി എം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചത് മുന്നണി മര്യാദകളുടെ ലംഘനം: ബിനോയ് വിശ്വം
നാളെ നടക്കുന്ന പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും. യോഗ തീരുമാനം വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കും.

തിരുവനന്തപുരം | പി എം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവച്ചത് മുന്നണി മര്യാദകളുടെ ലംഘനമാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നാളെ നടക്കുന്ന പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. യോഗ തീരുമാനം വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കും.
പദ്ധതിയില്‍ കേരളം ഒപ്പുവെക്കുന്നതിനെ സി പി ഐ ശക്തമായി എതിര്‍ത്തിരുന്നു. നിലപാട് വ്യക്തമാക്കി പാര്‍ട്ടി നേതാക്കള്‍ മുഖ്യമന്ത്രിയെ വരെ കണ്ട് എതിര്‍പ്പ് പ്രകടമാക്കിയിരുന്നു.
ആര്‍ എസ് എസ് അജണ്ടയാണ് പദ്ധതിക്കു പിന്നിലെന്നും ഇടത് സര്‍ക്കാര്‍ അത് നടപ്പാക്കരുതെന്നുമാണ് സി പി ഐ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇത് അവഗണിച്ചാണ് പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാറിനു വേണ്ടി വിദ്യാഭ്യാസ സെക്രട്ടറി ഒപ്പുവച്ചത്.