Kerala
സംശയകരമായ സാഹചര്യത്തില്‍ നാട്ടുകാര്‍ തടഞ്ഞുവച്ച യുവാവ് മോഷണക്കേസില്‍ അറസ്റ്റില്‍
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ഇരിഞ്ചയം നെട്ടറ കിഴക്കംകര പുത്തന്‍വീട്ടില്‍ രാജന്‍ (44) ആണ് അറസ്റ്റിലായത്.

പത്തനംതിട്ട | സംശയകരമായ സാഹചര്യത്തില്‍ നാട്ടുകാര്‍ തടഞ്ഞുവച്ച യുവാവിനെ മോഷണക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ഇരിഞ്ചയം നെട്ടറ കിഴക്കംകര പുത്തന്‍വീട്ടില്‍ രാജന്‍ (44) ആണ് അറസ്റ്റിലായത്.
ഏനാത്ത് തട്ടാരുപടി അംബേദ്കര്‍ കോളനിയില്‍ നാട്ടുകാര്‍ തടഞ്ഞുവെക്കുകയും കരുതല്‍ തടങ്കലില്‍ സൂക്ഷിക്കുകയും ചെയ്ത പ്രതി മോഷണം നടത്തിയതായി ഏനാത്ത് ഇന്‍സ്പെക്ടര്‍ അനൂപിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമാവുകയായിരുന്നു.
പ്രതിയുടെ പക്കല്‍ നിന്നും വാട്ടര്‍മീറ്ററുകള്‍ അടങ്ങിയ ചാക്ക് പിടികൂടി. ഏനാത്ത് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ജി സുരേഷ് കുമാര്‍ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം ജില്ലയില്‍ വിവിധ കേസുകളില്‍ പ്രതിയാണ് രാജന്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.