National
ബെംഗളൂരുവില്‍ ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസ്: ആറുപേര്‍ പിടിയില്‍
യുവതിയെ ഫ്‌ളാറ്റില്‍ നിന്ന് ഒഴിപ്പിക്കാന്‍ ക്വട്ടേഷന്‍ ഏറ്റെടുത്തവരാണ് പിടിയിലായത്. ഇവരില്‍ രണ്ടുപേര്‍ ബലാത്സംഗം നടത്തിയവരാണ്. പരാതിയില്‍ പറയുന്ന മൂന്നാമത്തെയാളെ കണ്ടെത്തിയിട്ടില്ല

ബെംഗളൂരു | ബെംഗളൂരുവില്‍ 27കാരിയായ ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതുമായി ബന്ധപ്പെട്ട കേസില്‍ ആറുപേര്‍ പിടിയില്‍. യുവതിയെ ഫ്‌ളാറ്റില്‍ നിന്ന് ഒഴിപ്പിക്കാന്‍ ക്വട്ടേഷന്‍ ഏറ്റെടുത്തവരാണ് പിടിയിലായത്. ഇവരില്‍ രണ്ടുപേര്‍ ബലാത്സംഗം നടത്തിയവരാണ്. പരാതിയില്‍ പറയുന്ന മൂന്നാമത്തെയാളെ കണ്ടെത്തിയിട്ടില്ല. ഒന്നാം പ്രതി മിഥുനിനെയാണ് കണ്ടെത്താനുള്ളത്.
യുവതിയില്‍ നിന്ന് കവര്‍ന്ന ഫോണും പണവും പ്രതികളില്‍ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ആകെ ഏഴുപേരാണ് കഴിഞ്ഞ ദിവസം രാത്രി യുവതി താമസിക്കുന്ന ഫ്‌ളാറ്റില്‍ അതിക്രമിച്ചു കയറിയത്. പോലീസാണെന്നും ഇവിടെ വേശ്യാലയം പ്രവര്‍ത്തിക്കുന്നതായി അറിഞ്ഞ് വന്നതാണെന്നും പറഞ്ഞ സംഘം ഫ്‌ളാറ്റിലുണ്ടായിരുന്ന ഒരു സ്ത്രീയെയും രണ്ട് പുരുഷന്മാരെയും ക്രൂരമായി മര്‍ദിച്ചു. യുവതിയുടെ മകനും അടിയേറ്റു.
തുടര്‍ന്ന് യുവതിയെ മറ്റൊരു മുറിയിലേക്ക് വലിച്ചുകൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. മൂന്നുപേര്‍ യുവതിയെ ആക്രമിച്ചപ്പോള്‍ സംഘത്തിലെ മറ്റുള്ളവര്‍ കാവല്‍ നിന്നു. വിവരമറിഞ്ഞെത്തിയ പോലീസ് മൂന്നുപേരെ കഴിഞ്ഞ ദിവസം രാത്രി തന്നെ പിടികൂടിയിരുന്നു. ബാക്കിയുള്ളവരില്‍ മൂന്നുപേരെയാണ് ഇന്ന് പിടികൂടിയത്.