Career Education
ഒന്നര കോടിയുടെ ലൈഫ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
SSC -യുടെ CGL പരീക്ഷ പരിശീലനത്തിന് റസിഡന്‍ഷ്യല്‍ സംവിധാനത്തിലൂടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിശീലനത്തിനാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.

മലപ്പുറം | കേന്ദ്ര സര്‍ക്കാര്‍ സര്‍വീസില്‍ ജോലി സ്വപ്നം കാണുന്ന പിന്നോക്ക മുസ്ലിം, പട്ടിക ജാതി ,പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗ്രാര്‍ത്ഥികള്‍ക്ക് വേണ്ടി, മലപ്പുറം ഈസ്റ്റ് ജില്ലാ എസ് വൈ എസ് കമ്മിറ്റി നല്‍കുന്ന ഒന്നര കോടിയുടെ ലൈഫ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
SSC -യുടെ CGL പരീക്ഷ പരിശീലനത്തിന് റസിഡന്‍ഷ്യല്‍ സംവിധാനത്തിലൂടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിശീലനത്തിനാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ തൊഴില്‍ പരിശീലന സംരംഭമായ ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ടിന് നേതൃത്വത്തിലാണ് CGL പരിശീലനമായ ജംഫോഴ്‌സ് റെസിഡന്‍ഷ്യല്‍ പരിശീലനം നടക്കുന്നത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 10. എന്‍ട്രന്‍സ് പരീക്ഷ, അഭിമുഖം എന്നിവയിലൂടെയാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത് .ഉദ്യോഗാര്‍ത്ഥിയുടെ കൂടിയ പ്രായം 28 വയസ്സ് ആണ്. എല്ലാ ജില്ലയിലും എന്‍ട്രന്‍സ് പരീക്ഷ കേന്ദ്രങ്ങളുണ്ട്. വിശദവിവരങ്ങള്‍ക്ക് 9446942152