Connect with us

Kerala

മാനവ വികസന സൂചികകളില്‍ മുന്‍നിര സ്ഥാനത്ത് ; കേരളം രാജ്യത്തിന് മാതൃക: രാഷ്ട്രപതി

നവീകരണത്തിന് ഊര്‍ജ്ജം പകരുന്ന അറിവ് സമൂഹത്തെ മുന്നോട്ട് നയിക്കുകയും സ്വയംപര്യാപ്തമാക്കുകയും ചെയ്യും

Published

|

Last Updated

കോട്ടയം |  കേരളത്തിന് പ്രശംസയുമായി രാഷ്ട്രപതി ദ്രൗപദി മുര്‍മു. സാക്ഷരതയിലും വിദ്യാഭ്യാസത്തിലും മുന്നിലുള്ള കേരളം രാജ്യത്തിന് മാതൃകയാണെന്ന് രാഷ്ട്രപതി പറഞ്ഞു .സാക്ഷരതയുടെയും വിദ്യാഭ്യാസത്തിന്റെയും വിജ്ഞാനത്തിന്റെയും ശക്തി, നിരവധി മാനവ വികസന സൂചികകളില്‍ കേരളത്തെ മുന്‍നിര സംസ്ഥാനങ്ങളിലൊന്നാക്കിയെന്നും രാഷ്ട്രപതി പറഞ്ഞു. പാലായില്‍ സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി സമാപനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

 

നവീകരണത്തിന് ഊര്‍ജ്ജം പകരുന്ന അറിവ് സമൂഹത്തെ മുന്നോട്ട് നയിക്കുകയും സ്വയംപര്യാപ്തമാക്കുകയും ചെയ്യും.സാമൂഹികവും വിദ്യാഭ്യാസപരവുമായ പരിവര്‍ത്തനങ്ങളുടെ മഹത്തായ അധ്യായങ്ങള്‍ക്ക് കോട്ടയം നഗരം സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. എളിമയാര്‍ന്ന ജീവിത സാഹചര്യങ്ങളില്‍ നിന്ന് രാഷട്രപതി വരെയായ കെ ആര്‍ നാരായണന്‍ പാലായ്ക് തൊട്ടടുത്തുള്ള ഗ്രാമത്തിലാണ് ജനിച്ചത്. ‘വൈക്കം സത്യാഗ്രഹം’ എന്ന പ്രശസ്തമായ സമരം നൂറു വര്‍ഷം മുന്‍പ് നടന്ന നാടാണ് കോട്ടയമെന്നും രാഷ്ട്രപതി പറഞ്ഞു

 

Latest