Ongoing News
2050 ല്‍ ആഗോള എണ്ണയുടെ ആവശ്യകത പ്രതിദിനം 123 ദശലക്ഷം ബാരലായി ഉയരും : ഒപെക് സെക്രട്ടറി ജനറല്‍
2050-ഓടെ ഏകദേശം 18.2 ട്രില്യണ്‍ ഡോളര്‍ കണക്കാക്കിയ വന്‍ നിക്ഷേപം ആവശ്യമാണെന്നും അല്‍-ഗൈസ് വ്യക്തമാക്കി

ജിദ്ദ / റിയാദ് | 2050ഓടെ ആഗോള എണ്ണയുടെ ആവശ്യകത പ്രതിദിനം 123 ദശലക്ഷം ബാരലിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഒപെക് സെക്രട്ടറി ജനറല്‍ ഹൈതം അല്‍-ഗൈസ് പറഞ്ഞു. ജനസംഖ്യാ വളര്‍ച്ച, സുസ്ഥിരമായ സാമ്പത്തിക വികാസം, പുതിയ ഊര്‍ജ്ജ-തീവ്ര വ്യവസായങ്ങളുടെ ഉയര്‍ച്ച, സേവനം കുറഞ്ഞ പ്രദേശങ്ങളിലേക്ക് വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങള്‍ ഈ വര്‍ദ്ധനവിന് കാരണമായി കണക്കാക്കുന്നതെന്നും അല്‍-ഗൈസ് പറഞ്ഞു
ആഗോള ഊര്‍ജ്ജ ഉപഭോഗം ഏകദേശം 23% വര്‍ധിക്കുന്നതിനാല്‍, എല്ലാ ഇന്ധന തരങ്ങളിലുമുള്ള ആവശ്യം വര്‍ധിച്ചു വരികയാണെന്നും,ആഗോള ഊര്‍ജ്ജ മിശ്രിതത്തിന്റെ ഏറ്റവും വലിയ പങ്ക് ക്രൂഡ് ഓയില്‍ ഏകദേശം 30 ശതമാനമായി നിലനിര്‍ത്തുന്നുണ്ടെന്നും,പുതിയ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി 2050-ഓടെ ഏകദേശം 18.2 ട്രില്യണ്‍ ഡോളര്‍ കണക്കാക്കിയ വന്‍ നിക്ഷേപം ആവശ്യമാണെന്നും അല്‍-ഗൈസ് വ്യക്തമാക്കി