Kerala
'നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ';കലുങ്ക് സംവാദത്തില്‍ മന്ത്രി ശിവന്‍കുട്ടിയെ അപഹസിച്ച് സുരേഷ് ഗോപി
വട്ടവടയില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിലായിരുന്നു സുരേഷ് ഗോപിയുടെ മറുപടി

തൊടുപുഴ | ഇടുക്കി വട്ടവടയിലെ കലുങ്ക് സംവാദത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ അപഹസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ‘നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ’ എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പരിഹാസം. വട്ടവടയില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിലായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
തനിക്കെതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്നയാളാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രി. അവരില്‍നിന്ന് ഇതൊന്നും പ്രതീക്ഷിക്കേണ്ടന്നും അവരൊക്കെ മാറട്ടെ എന്നിട്ട് നമുക്ക് ആലോചിക്കാം എന്നുമായിരുന്നു സുരേഷ് ഗോപി മറുപടി പറഞ്ഞത്.
---- facebook comment plugin here -----