Connect with us

National

റെയില്‍വേ ട്രാക്കില്‍ റീല്‍സ് എടുക്കുന്നതിനിടെ 15 വയസ്സുകാരന്‍ ട്രെയിനിടിച്ച് മരിച്ചു

ട്രെയിന്‍ കടന്നുപോകുമ്പോള്‍ അതിന്റെ കാറ്റടിച്ച് ഫോണ്‍ താഴെ വീണു. ഈ സമയം ട്രെയിന്‍ ഇടിച്ച് വിശ്വജീത്തിന് ജീവന്‍ നഷ്ടമാവുകയായിരുന്നു

Published

|

Last Updated

പുരി \  ഒഡീഷയിലെ പുരിയില്‍ റെയില്‍വേ ട്രാക്കില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ട്രെയിനിടിച്ച് 15 കാരന്‍ മരിച്ചു. ചൊവ്വാഴ്ച ജാനക്‌ദേവ്പുര്‍ റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടം നടന്നത്.

മംഗളഘട്ട് സ്വദേശിയായ വിശ്വജീത് സാഹു അമ്മയോടൊപ്പം ദക്ഷിണകാളി ക്ഷേത്രത്തില്‍ പോയി മടങ്ങും വഴി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാനായി വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ റെയില്‍വേ ട്രാക്കിന് സമീപം നിന്നു.മൊബൈലില്‍ റെക്കോര്‍ഡ് ചെയ്യുന്നതിനിടെ ട്രെയിന്‍ അടുത്തെത്തി, ട്രെയിന്‍ കടന്നുപോകുമ്പോള്‍ അതിന്റെ കാറ്റടിച്ച് ഫോണ്‍ താഴെ വീണു. ഈ സമയം ട്രെയിന്‍ ഇടിച്ച് വിശ്വജീത്തിന് ജീവന്‍ നഷ്ടമാവുകയായിരുന്നു.

ഒഡീഷ റെയില്‍വേ പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു.

 

ഒഡീഷയില്‍ സോഷ്യല്‍ മീഡിയ വീഡിയോ ചിത്രീകരണത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ അപകടമാണിത്.
ഇക്കഴിഞ്ഞ ആഗസ്റ്റില്‍ ഗഞ്ചം ജില്ലയിലെ ബെര്‍ഹാംപൂര്‍ സ്വദേശിയായ സാഗര്‍ ടുഡു എന്ന 22 വയസുകാരന്‍ കോരാപുട്ടിലെ ദുദുമ വെള്ളച്ചാട്ടത്തില്‍ വെച്ച് റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ഒലിച്ചുപോയിരുന്നു. സാഗറിനെ രക്ഷിക്കാന്‍ വിനോദസഞ്ചാരികളും നാട്ടുകാരും ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല

---- facebook comment plugin here -----

Latest