Connect with us

Uae

യു എ ഇക്ക് ഇന്റർപോൾ സമിതിയിൽ അംഗത്വം

ഗൾഫ് സഹകരണ കൗൺസിൽ (ജി സി സി) രാജ്യങ്ങളിൽ നിന്ന് ഈ സമിതിയിൽ ചേരുന്ന ആദ്യ രാജ്യമാണ് യു എ ഇ.

Published

|

Last Updated

അബൂദബി | രാസവസ്തുക്കളുടെ സുരക്ഷയും ഉയർന്നുവരുന്ന ഭീഷണികളും സംബന്ധിച്ച ഇന്റർപോളിന്റെ ഗ്ലോബൽ കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റിയിൽ യു എ ഇ അംഗമായി. ഗൾഫ് സഹകരണ കൗൺസിൽ (ജി സി സി) രാജ്യങ്ങളിൽ നിന്ന് ഈ സമിതിയിൽ ചേരുന്ന ആദ്യ രാജ്യമാണ് യു എ ഇ. യു എ ഇ ആഭ്യന്തര മന്ത്രാലയം ആതിഥേയത്വം വഹിച്ച സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ വെച്ചാണ് പുതിയ അംഗത്വ പ്രഖ്യാപനം.

രാസവസ്തുക്കളുടെ സുരക്ഷയും ഉയർന്നുവരുന്ന ഭീഷണികളും സംബന്ധിച്ച പ്രവർത്തനങ്ങളും നിർവചിക്കുന്നതിനായി 2022-ൽ സ്ഥാപിതമായ ഒരു ബഹുമുഖ, ബഹുരാഷ്ട്ര ഉപദേശക സമിതിയാണ് സ്റ്റിയറിംഗ് കമ്മിറ്റി. 2,000-ൽ അധികം ആഗോള വിദഗ്ധരുടെ ശൃംഖലയിൽ ഇന്റർപോളുമായും അന്താരാഷ്ട്ര പങ്കാളികളുമായും ഈ സമിതി സഹകരിച്ച് പ്രവർത്തിക്കുന്നു.

രാസവസ്തുക്കളുടെ സുരക്ഷ വർധിപ്പിക്കുന്നതിനും ഉയർന്നുവരുന്ന ഭീഷണികളെ നേരിടുന്നതിനും അന്താരാഷ്ട്ര സഹകരണത്തെയും ആഗോള സംരംഭങ്ങളെയും പിന്തുണക്കുന്നതിനുള്ള യു എ ഇയുടെ ശക്തമായ പ്രതിബദ്ധതയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ കാര്യങ്ങൾക്കുള്ള അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ബ്രിഗേഡിയർ സഈദ് അബ്ദുല്ല അൽ സുവൈദി പറഞ്ഞു.

 

Latest