Connect with us

Kerala

വിജില്‍ തിരോധാനക്കേസ്; സരോവരത്തെ ചതുപ്പില്‍ നിന്നും കണ്ടെത്തിയ ശരീര ഭാഗങ്ങള്‍ വിജിലിന്റേത്, ഡിഎന്‍എ സ്ഥിരീകരണം

അമിത ലഹരി ഉപയോഗത്തെ തുടര്‍ന്നു മരിച്ച വിജിലിന്റെ മൃതദേഹം സരോവരത്തെ ചതുപ്പില്‍ താഴ്ത്തിയതെന്നായിരുന്നു പിടിയിലായ സുഹൃത്തുക്കളുടെ മൊഴി.

Published

|

Last Updated

കോഴിക്കോട്|കോഴിക്കോട് എലത്തൂര്‍ സ്വദശി വിജിലിന്റെ തിരോധാനക്കേസില്‍ സരോവരത്തെ ചതുപ്പില്‍ നിന്നും കണ്ടെത്തിയ ശരീര ഭാഗങ്ങള്‍ വിജിലിന്റേതാണെന്ന് ഡിഎന്‍എ സ്ഥിരീകരണം. സരോവരത്തെ ചതുപ്പില്‍ നിന്നായിരുന്നു വിജിലിന്റെ അസ്ഥിയുടെ ഭാഗങ്ങള്‍ കണ്ടെടുത്തത്. അമിത ലഹരി ഉപയോഗത്തെ തുടര്‍ന്നു മരിച്ച വിജിലിന്റെ മൃതദേഹം സരോവരത്തെ ചതുപ്പില്‍ താഴ്ത്തിയതെന്നായിരുന്നു പിടിയിലായ സുഹൃത്തുക്കളുടെ മൊഴി. 2019മാര്‍ച്ചിലായിരുന്നു സംഭവം.

സുഹൃത്തുക്കളുടെ മൊഴിയെ തുടര്‍ന്ന് ദിവസങ്ങളോളം സരോവരത്തെ ചതുപ്പില്‍ പരിശോധന നടത്തിയിരുന്നു. അവിടെ നിന്ന് ലഭിച്ച ശരീര ഭാഗങ്ങളാണ് പരിശോധനയ്ക്കയച്ചത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു വിജില്‍ അവസാനമായി ഉണ്ടായിരുന്നതെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ലഹരി ഉപയോഗിക്കുന്നതിനിടെ മരിച്ച വിജിലിന്റെ മൃതദേഹം സരോവരത്തെ ചതുപ്പില്‍ കെട്ടിത്താഴ്ത്തിയെന്ന് മൊഴി കിട്ടിയത്.

സുഹൃത്തുക്കളായ നിഖിലും ദീപേഷുമാണ് മൊഴി നല്‍കിയത്. പിന്നാലെ നരഹത്യ, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി രണ്ടു പേരെയും എലത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയ രണ്ടാം പ്രതി രഞ്ജിതിനെ തെലങ്കാനയില്‍ വെച്ചാണ് അന്വേഷണ സംഘം പിടികൂടിയത്.

 

 

---- facebook comment plugin here -----

Latest