National
നാഷണല്‍ ഹെറാള്‍ഡ് കേസ്: രാഹുലിനും സോണിയയ്ക്കും ആശ്വാസം; അറസ്റ്റ് ഉള്‍പ്പെടെ നടപടി പാടില്ലെന്ന് കോടതി
നിലവിലെ എഫ്ഐആറിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റോ വിചാരണയോ ഉള്‍പ്പെടെ യാതൊരു നടപടിയുമെടുക്കാന്‍ പാടില്ലെന്നാണ് ഹൈക്കോടതി ഉത്തരവ്.
ന്യൂഡല്‍ഹി|നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്കും സോണിയ ഗാന്ധിയ്ക്കും ആശ്വാസം. കേസില്‍ അറസ്റ്റ് ഉള്‍പ്പെടെ നടപടി പാടില്ലെന്ന് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു. കള്ളപ്പണ ഇടപാട് സംബന്ധിച്ച വിവരം എഫ്‌ഐആറില്‍ ഇല്ലെന്നാണ് കോടതി നിരീക്ഷണം. നിലവിലെ എഫ്ഐആറിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റോ വിചാരണയോ ഉള്‍പ്പെടെ യാതൊരു നടപടിയുമെടുക്കാന്‍ പാടില്ലെന്നാണ് ഹൈക്കോടതി ഉത്തരവ്. എഫ്ഐആറില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ വസ്തുനിഷ്ഠമായി തെളിയിക്കുന്ന വിവരങ്ങളൊന്നുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
കേസില്‍ നേരത്തെ സോണിയക്കും രാഹുലിനുമെതിരെ ഇഡി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. വ്യവസായി കൂടിയായ സാം പിത്രോദയുടെ പേരും കുറ്റപത്രത്തിലുണ്ട്. സോണിയ ഒന്നാം പ്രതിയും രാഹുല്‍ രണ്ടാം പ്രതിയുമാണ്. 5000 കോടിയുടെ തട്ടിപ്പെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

