National
ഡല്‍ഹി-ആഗ്ര യമുന എക്സ്പ്രസ് വേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിച്ചു; നാലു മരണം
മൂന്നു കാറുകളും ഏഴ് ബസുകളും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു
ന്യൂഡല്‍ഹി| ഡല്‍ഹി-ആഗ്ര യമുന എക്സ്പ്രസ്വേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിച്ചു. അപകടത്തില്‍ നാലു പേര്‍ മരിച്ചു. 25 ലേറെ ആളുകള്‍ക്ക് പരുക്കേറ്റു. ഉത്തര്‍പ്രദേശിലെ മഥുരയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. കനത്ത മൂടല്‍ മഞ്ഞാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ട്. എക്സ്പ്രസ്വേയിലെ മൈല്‍ സ്റ്റോണ്‍ 127ന് സമീപമാണ് അപകടമുണ്ടായത്.
മൂന്നു കാറുകളും ഏഴ് ബസുകളും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഏഴ് ബസുകളില്‍ ഒന്ന് സാധാരണ ബസും ആറെണ്ണം സ്ലീപ്പര്‍ ബസുകളുമാണ്. കൂട്ടിയിടിച്ചതിന് പിന്നാലെ ബസുകള്‍ക്ക് തീപിടിച്ചു. ഫയര്‍ഫോഴ്സിന്റെ 11 യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
---- facebook comment plugin here -----

