Thiruvananthapuram

Thiruvanathapuram

മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഫോണിലൂടെ ഭീഷണി;പ്രതി പിടിയില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ 24 മണിക്കൂറിനകം വധിക്കുമെന്ന് ഫോണിലൂടെ ഭീഷണി മുഴക്കിയയാള്‍ പിടിയില്‍. കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ബിജേഷ് കുമാറാണ് പിടിയിലായത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. പോലീസ് ഹൈടെക് സെല്ലിന്റെ അന്വേഷണത്തില്‍...

ബാര്‍കോഴക്കേസ്; സിബിഐ അന്വേഷിക്കണമെന്ന് വിഎസ്

തിരുവനന്തപുരം: മുന്‍ ധനമന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍കോഴക്കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ഇതിനു പുറമേ വിവാദമായ മൈക്രോ ഫിനാന്‍സ്, പാറ്റൂര്‍ കേസുകളിലും...

മഅ്ദനിയുടെ ചികിത്സ കേരളത്തിലേക്ക് മാറ്റണം: കര്‍ണാടക മുഖ്യമന്ത്രിക്ക് പിണറായിയുടെ കത്ത്

തിരുവനന്തപുരം: ബെംഗളൂരുവില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ ആരോഗ്യ നില മോശമായി തുടരുന്നതിനിടെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. മഅ്ദനിയുടെ ചികിത്സ കേരളത്തിലേക്ക് മാറ്റാന്‍ ആവശ്യമായ നടപടികള്‍...

മുഖ്യമന്ത്രി പ്രഖ്യാപിച്ച മിനിമം വേതനം നല്‍കാനാകില്ലെന്ന് ആശുപത്രി മാനേജ്‌മെന്റുകള്‍

തിരുവനന്തപുരം: നഴ്‌സുമാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച തരത്തില്‍ മിനിമം ശമ്പളം നല്‍കാനാകില്ലെന്ന് ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍. കോടതിയെ സമീപിക്കുമെന്നും അവര്‍ അറിയിച്ചു. നാളെ തുടങ്ങാനിരുന്ന കൂട്ട അവധി സമരം പിന്‍വലിച്ചതായി യുഎന്‍എ നേരത്തെ...

ശുഹൈബ് വധം: യു ഡി എഫ് രാപ്പകല്‍ സമരം നാളെ

തിരുവനന്തപുരം: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഐബിന്റെ മരണം സി ബി ഐ അന്വേഷിക്കുക കേരളത്തിലെ അരുംകൊലകള്‍ അവസാനിപ്പിക്കണമെന്നുമാവശ്യപ്പെട്ടുകൊണ്ട് യു ഡി എഫ് നടത്തുന്ന രാപ്പകല്‍ സമരം നാളെ നടക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ...

മുരുകന്റെ മരണം;ഡോക്ടര്‍മാരോട് സര്‍ക്കാര്‍ വിശദീകരണം തേടി

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരുക്കേറ്റ തമിഴ്‌നാട് സ്വദേശി മുരുകന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ ലഭിക്കാതെ മരിച്ചതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരോട് വിശദീകരണം തേടി. ഡോക്ടര്‍മാര്‍ക്ക് സംഭവിച്ച വീഴ്ചയില്‍ വിശദീകരണം നല്‍കാനാണ്...

ഭൂജല പരിപോഷണത്തിന് പ്രാധാന്യം നല്‍കണം ജലവിഭവ വകുപ്പ് മന്ത്രി

തിരുവനന്തപുരം : കേരള ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റ് എംപ്ലോയീസ്  ഫെഡറേഷന്റെ 15-ാം സംസ്ഥാന സമ്മേളനം ഇന്ന് (28-02-2018) തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ഹാളില്‍ ജലവിഭവ വകുപ്പുമന്ത്രി ശ്രീ. മാത്യു ടി തോമസ് ഉദ്ഘാടനം...

സ്വാശ്രയ കോളേജുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം അനുവദിക്കണം: കോടിയേരി

തിരുവനന്തപുരം: സ്വാശ്രയ കോളജുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം അനുവദിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതിനായി നിയമ നിര്‍മ്മാണം കൊണ്ട് വരികയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസരംഗത്തെ വാണിജ്യവത്കരണത്തിനെതിരെ ശക്തമായ നിലപാടുകള്‍ ഇടതുപക്ഷ...

നിയമസഭാ കൈയാങ്കളി കേസ് പിന്‍വലിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ബാര്‍ കോഴ വിഷയത്തില്‍ കെ എം മാണിയുടെ ബജറ്റ് അവതരണത്തിനിടെ നിയമസഭയില്‍ നടന്ന കൈയാങ്കളി കേസ് പിന്‍വലിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍. തിരുവനന്തപുരം സിജെഎം കോടതിയിലാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ നിലപാട് അറിയിച്ചത്. പ്രതികളോട് ഏപ്രില്‍...

സഭ ഇന്നും പ്രക്ഷുബ്ധം; പ്രതിപക്ഷം ചോദ്യോത്തര വേള ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: ശുഐബ് വധക്കേസില്‍ നിയമസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌ക്കരിച്ചു. സംസ്ഥാനത്തെ കൊലപാതകങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാല്‍ ചോദ്യോത്തരവേള റദ്ദാക്കണമെന്ന ആവശ്യം സ്പീക്കര്‍ അംഗീകരിച്ചില്ല. തുടര്‍ച്ചയായ...

TRENDING STORIES