Connect with us

Kerala

മൂന്നാറിലേക്ക് വിനോദയാത്ര പോയ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്

കോട്ടയം നെല്ലാപ്പാറയിലാണ് സംഭവം. തിരുവനന്തപുരം തോന്നയ്ക്കല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത്.

Published

|

Last Updated

കോട്ടയം | മൂന്നാറിലേക്ക് വിനോദയാത്ര പോയ വിദ്യാര്‍ഥികളും അധ്യാപകരും സഞ്ചരിച്ച ബസ് മറിഞ്ഞു. കോട്ടയം നെല്ലാപ്പാറയിലാണ് സംഭവം. തിരുവനന്തപുരം തോന്നയ്ക്കല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത്.

അപകടത്തില്‍ പരുക്കേറ്റവരെ പാലായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.

നിയന്ത്രണം വിട്ട ബസ് ഒരു വശത്തേക്ക് മറിയുകയായിരുന്നു. 42 കുട്ടികളും നാല് അധ്യാപകരുമാണ് അപകട സമയത്ത് വാഹനത്തില്‍ ഉണ്ടായിരുന്നത്. ബസ് മൂന്നാറില്‍ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.

 

Latest