From the print
ശ്രദ്ധ പിടിച്ചുപറ്റി സെന്റിനറി ഗാര്‍ഡ്
313 അംഗങ്ങളാണ് സെന്റനറി ഗാര്‍ഡില്‍ ഉള്ളത്. 30 അല്ലെങ്കില്‍ 33 അംഗങ്ങളുള്ള എട്ടോ ഒമ്പതോ സ്‌ക്വാഡുകളായി തിരിഞ്ഞാണ് പരേഡ്.
കോഴിക്കോട് | കേരളയാത്ര ചരിത്ര സംഭവമായി പ്രയാണം തുടരുമ്പോള്‍ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി സെന്റിനറി ഗാര്‍ഡ് പരേഡ്. സെന്റിനറി ഗാര്‍ഡ് അംഗങ്ങളുടെ പരേഡോടെയാണ് യാത്രാ നായകരെ സ്വീകരണ കേന്ദ്രങ്ങളിലേക്ക് വരവേല്‍ക്കുന്നത്. വെള്ള വസ്ത്രവും കടും നില നിറമുള്ള ജാക്കറ്റും ധരിച്ച് കൈയില്‍ സമസ്തയുടെ പതാകയുമേന്തി അണിയായി ചുവടുവെച്ച് നീങ്ങുന്ന സംഘം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നു.
313 അംഗങ്ങളാണ് സെന്റനറി ഗാര്‍ഡില്‍ ഉള്ളത്. 30 അല്ലെങ്കില്‍ 33 അംഗങ്ങളുള്ള എട്ടോ ഒമ്പതോ സ്‌ക്വാഡുകളായി തിരിഞ്ഞാണ് പരേഡ്. പ്രത്യേക പരിശീലനം നല്‍കിയാണ് സെന്റിനറി ഗാര്‍ഡ് അംഗങ്ങളെ മാര്‍ച്ചില്‍ അണിനിരത്തുന്നത്. എല്ലാ ജില്ലകളിലും അതത് ജില്ലകളിലെ സെന്റിനറി ഗാര്‍ഡ് അംഗങ്ങളാണ് യാത്രയെ അനുഗമിക്കുക. സമസ്ത നൂറാം വാര്‍ഷികത്തോടനുബന്ധിച്ചാണ് സെന്റിനറി ഗാര്‍ഡിന് രൂപം നല്‍കിയത്.
എം അബൂബക്കര്‍ പടിക്കല്‍ ആണ് സെന്റിനറി ഗാര്‍ഡിന്റെ സംസ്ഥാന കണ്‍വീനര്‍. ശറഫുദ്ദീന്‍ തിരുവനന്തപുരം ചീഫ് ട്രൈനറും കെ സി ഉമറുല്‍ ഫാറൂഖ് അസ്സി. ട്രെയിനറുമാണ്. കൂടാതെ ഓരോ ജില്ലയിലുമുള്ള സെന്റിനറി ഗാര്‍ഡിന് ചീഫുമാരുണ്ട്. ആ ചീഫുമാര്‍ക്ക് കീഴില്‍ ഒമ്പത് സംഘങ്ങളാണുള്ളത്. ഒരു സംഘം എന്നതിലുപരി സന്നദ്ധ സേവനത്തിന് തയ്യാറുള്ള വളണ്ടിയര്‍ വിഭാഗമായി ഇവരെ രൂപപ്പെടുത്തുകയാണ് ലക്ഷ്യം.






