Connect with us

Kerala

കരുവന്നൂര്‍ സഹകരണ ബേങ്ക് തട്ടിപ്പ്; ഏഴ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹരജി സുപ്രീം കോടതി തള്ളി

തങ്ങളുടെ കാലയളവില്‍ നിക്ഷേപകര്‍ക്ക് യാതൊരു സാമ്പത്തിക നഷ്ടവും ഉണ്ടായിട്ടില്ലെന്നും നയപരമായ കാര്യങ്ങളിലൊന്നും ഇടപല്‍ നടത്തിയിട്ടില്ലെന്നും മൂന്‍കൂര്‍ ജാമ്യ ഹരജിയില്‍ പറയുന്നു

Published

|

Last Updated

ന്യൂഡല്‍ഹി |  കരുവന്നൂര്‍ സഹകരണ ബേങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഏഴ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. 2001നും 2011നും ഇടയില്‍ കരുവന്നൂര്‍ സഹകരണ ബേങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നവരാണ് മുന്‍കൂര്‍ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. ജസ്റ്റിസ് അമാനുള്ള അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നിഷേധിച്ചത്.

 

തങ്ങളുടെ കാലയളവില്‍ നിക്ഷേപകര്‍ക്ക് യാതൊരു സാമ്പത്തിക നഷ്ടവും ഉണ്ടായിട്ടില്ലെന്നും നയപരമായ കാര്യങ്ങളിലൊന്നും ഇടപല്‍ നടത്തിയിട്ടില്ലെന്നും മൂന്‍കൂര്‍ ജാമ്യ ഹരജിയില്‍ പറയുന്നു. എന്നാല്‍ ഈ വാദങ്ങള്‍ തള്ളിയ കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. അതേ സമയം കേസില്‍ പ്രതികള്‍ക്കെതിരായ കുറ്റപത്രത്തില്‍ തട്ടിപ്പില്‍ ഇവരുടെ പങ്കിനെ കുറിച്ച് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു

Latest