Connect with us

Kerala

നേമത്ത് മത്സരിക്കാനില്ലെന്ന പ്രസ്താവന തിരുത്തി മന്ത്രി വി ശിവന്‍കുട്ടി

മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മന്ത്രി ഇക്കാര്യം തിരുത്തുകയായിരുന്നു.

Published

|

Last Updated

തിരുവനന്തപുരം| നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് മത്സരിക്കാനില്ലെന്ന പ്രസ്താവന തിരുത്തി മന്ത്രി വി ശിവന്‍കുട്ടി. ഇത്തവണ നേമത്ത് മത്സരിക്കാന്‍ ഇല്ലെന്നായിരുന്നു ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മന്ത്രി ഇക്കാര്യം തിരുത്തുകയായിരുന്നു.

നേമത്ത് മത്സരിക്കുമെന്നോ ഇല്ലെന്നോ താന്‍ പറഞ്ഞിട്ടില്ല സ്ഥാനാര്‍ഥിത്വം തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നും ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. സ്വയം സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്ന രീതി സിപിഎം നേതാക്കള്‍ക്കില്ല. പാര്‍ട്ടിയുടെ ഏത് തീരുമാനവും ഇതുവരെ അനുസരിച്ചിട്ടുണ്ടെന്നും പാര്‍ട്ടി തീരുമാനിക്കുന്നതിനനുസരിച്ചായിരിക്കും കാര്യങ്ങള്‍ എന്നും ശിവന്‍ കുട്ടി പറഞ്ഞു.

ഇത്തവണയും നേമം നിയോജകമണ്ഡലത്തില്‍ ഏറ്റവും വാശിയേറിയ പോരാട്ടമായിരിക്കും നടക്കുക. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മത്സരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2016ല്‍ ബിജെപി അക്കൗണ്ട് തുറന്ന നേമം കഴിഞ്ഞ തവണ ശിവന്‍കുട്ടി തിരിച്ചുപിടിച്ചിരുന്നു. ശിവന്‍കുട്ടി തന്നെ വീണ്ടും സ്ഥാനാര്‍ഥിയായാല്‍ മത്സരം ശക്തമാകുമെന്നുറപ്പാണ്.