Connect with us

Kerala

പാര്‍ട്ടി ലൈന്‍ വിട്ടിട്ടില്ല, മോദിയെ പുകഴ്ത്തിയിട്ടില്ല, അദ്വാനിക്ക് ആശംസയറിയിച്ചത് സംസ്‌കാരത്തിന്റെ ഭാഗം: ശശി തരൂര്‍

പാര്‍ട്ടിയും താനും ഭൂരിഭാഗം വിഷയങ്ങളിലും ഒരേ നിലപാടാണ് സ്വീകരിച്ചതെന്നും തരൂര്‍

Published

|

Last Updated

കോഴിക്കോട് |  തനിക്കൊപ്പം പാര്‍ട്ടിയുണ്ടെന്നാണ് വിശ്വാസമെന്ന് ശശി തരൂര്‍ എംപി. താന്‍ പാര്‍ട്ടി ലൈന്‍ വിട്ടിട്ടില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി. തദ്ദേശതെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന് ആത്മവിശ്വാസം കൂടിയിട്ടുണ്ട്. പാര്‍ട്ടിയും താനും ഭൂരിഭാഗം വിഷയങ്ങളിലും ഒരേ നിലപാടാണ് സ്വീകരിച്ചതെന്നും തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതൃ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ശശി തരൂര്‍

താന്‍ എഴുതിയ ചില കാര്യങ്ങള്‍ വെച്ച് മാധ്യമങ്ങള്‍ വിവാദമുണ്ടാക്കുന്നു. ആ തലക്കട്ട് മാത്രം നോക്കി ചിലര്‍ അഭിപ്രായം പറയും. എന്നാല്‍ ഞാന്‍ എഴുതിയത് ചൂണ്ടിക്കാട്ടുമ്പോള്‍, വായിച്ചതിന് ശേഷം അവര്‍ക്ക് മനസിലാകുമെന്നും തരൂര്‍ പറഞ്ഞു. 17 വര്‍ഷം ഈ പാര്‍ട്ടിയില്‍ സേവനം ചെയ്തു.പെട്ടെന്ന് ഒരു തെറ്റിദ്ധാരണക്ക് സാധ്യതയില്ല. ദേശീയ നേതൃത്വത്തില്‍ ഞാന്‍ മത്സരിച്ചു. തോറ്റു. അതില്‍ വലിയ പ്രശ്നമുണ്ടെന്ന് തോന്നുന്നില്ല. ഞാന്‍ മാത്രമല്ല, പലരും വിജയിച്ചിട്ടും തോറ്റിട്ടുമുണ്ട്- ശശി തരൂര്‍ പറഞ്ഞു.

എല്‍ കെ അദ്വാനിക്ക് ആശംസ അറിയിച്ചതിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. പ്രായമുള്ള ഒരു വ്യക്തിയോട് സ്നേഹവും ബഹുമാനവും കാണിക്കണമെന്നും അതാണ് നമ്മുടെ സംസ്‌കാരമെന്നും ശശി തരൂര്‍ പറഞ്ഞു

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താന്‍ പ്രശംസിച്ചിട്ടില്ലെന്നും ശശി തരൂര്‍ വിശദീകരിച്ചു. മോദി പരിപാടിയില്‍ പറഞ്ഞ കാര്യമാണ് താന്‍ ലേഖനത്തില്‍ എഴുതിയത്. അതില്‍ എവിടെയാണ് മോദിയെ താന്‍ പുകഴത്തിയതെന്നും ശശി തരൂര്‍ ചോദിച്ചു. തലക്കെട്ട് മാത്രം കണ്ടാണ് ആളുകള്‍ വിമര്‍ശിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ആയിരം വാക്കുകളുള്ള ഒരു ആര്‍ട്ടിക്കിള്‍ എടുത്ത് ഒരു വാക്കില്‍ ചുരുക്കുമ്പോള്‍ പല വാക്കുകളുടെയും അര്‍ത്ഥം മാറുന്നുണ്ടെന്നും തനിക്കെതിരായ വിവാദങ്ങള്‍ അനാവശ്യമാണെന്നും തരൂര്‍ പറഞ്ഞു

നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രചരണത്തിന് ഇറങ്ങുംെ .അടുത്ത മൂന്ന് മാസം എല്ലാവരുടെയും കടമ തിരഞ്ഞെടുപ്പാണ്. പാര്‍ട്ടിയില്‍ പലതരം കഴിവുള്ളവരുണ്ട്, എല്ലാവരെയും നല്ല ഇഷ്ടമാണ്. അവരെ മനസിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയാകാന്‍ അര്‍ഹരായ പലരുമുണ്ടാകും. എന്നാല്‍ അവസാന തീരുമാനം പാര്‍ട്ടിയുടേതായിരിക്കുമെന്നും തരൂര്‍ പറഞ്ഞു

 

Latest