Kerala
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; എസ്‌ഐടി അന്വേഷണത്തില്‍ തൃപ്തി അറിയിച്ച് ഹൈക്കോടതി
അന്വേഷണം പൂര്‍ത്തിയാക്കാന്‍ കോടതി ആറാഴ്ച കൂടി സമയം നീട്ടി നല്‍കി.
കൊച്ചി| ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എസ്‌ഐടി അന്വേഷണത്തില്‍ തൃപ്തി അറിയിച്ച് ഹൈക്കോടതി. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് അന്വേഷണത്തില്‍ തൃപ്തി അറിയിച്ചത്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ കോടതി ആറാഴ്ച കൂടി സമയം നീട്ടി നല്‍കി. ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്ക് പകരം പുതിയ രണ്ടു പേരെ ഉള്‍പ്പെടുത്താന്‍ കോടതി അനുമതി നല്‍കി.
കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തെ സംശയ നിഴലില്‍ നിര്‍ത്തുന്നതായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ പരാമര്‍ശങ്ങള്‍. രാഷ്ട്രീയമായും എസ്‌ഐടി ആക്രമിക്കപ്പെട്ടു. എന്നാല്‍ എസ്‌ഐടി രൂപീകരിച്ച ദേവസ്വം ബെഞ്ചിന് വ്യത്യസ്ത നിലപാടാണ് ഉള്ളത്. അന്വേഷണത്തില്‍ ദേവസ്വം ബെഞ്ച് തൃപ്തി അറിയിച്ചു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ജനുവരി 17 വരെയാണ് നേരത്തെ അനുവദിച്ച സമയം. ഇത് ആറാഴ്ചത്തേക്ക് കൂടി നീട്ടി നല്‍കി. എസ്‌ഐടി ആവശ്യപ്രകാരമാണ് സമയം നീട്ടി നല്‍കിയത്. സംഘത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്താനും എസ്പിക്ക് അനുമതി നല്‍കി .ഈ മാസം 19ന് വീണ്ടും കേസ് പരിഗണിക്കും. അന്ന് അന്വേഷണസംഘം നാലാമത്തെ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കും.






