Connect with us

Alappuzha

ഡയാലിസിസ് ചെയ്യ്ത രോഗികള്‍ മരിച്ച സംഭവം; ആശുപത്രിക്കെതിരെ കേസെടുത്ത് പോലിസ്

മരിച്ച രാമചന്ദ്രന്റെ കുടുംബം നല്‍കിയ പരാതിയിലാണ് കേസ്.

Published

|

Last Updated

ആലപ്പുഴ| ഡയാലിസിസ് ചെയ്യ്ത രോഗികള്‍ മരിച്ച സംഭവത്തില്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ കേസെടുത്ത് പോലിസ്. ആശുപത്രി സൂപ്രണ്ട്, ഡയാലിസിസ് യുണിറ്റ് ജീവനക്കാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. മരിച്ച രാമചന്ദ്രന്റെ കുടുംബം നല്‍കിയ പരാതിയിലാണ് കേസ്.

കഴിഞ്ഞ ഡിസംബര്‍ 29നാണ് ഡയാലിസിസ് ചെയ്ത ആറുപേര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. അതില്‍ രണ്ട് പേരാണ് മരിച്ചത്. അണുബാധയെ തുടര്‍ന്നാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞിരുന്നു. ആരോഗ്യ വകുപ്പ് നിയോഗിച്ച വിദഗ്ധ സംഘം ഡയാലിസിസ് സെന്റെറില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ വെള്ളത്തിലോ ഡയാലിസിസ് ഉപകരണങ്ങളിലോ അണുബാധ കണ്ടെത്തിയിട്ടില്ല.

രാസ പരിശോധന ഉള്‍പ്പടെ ഉള്ള കൂടുതല്‍ പരിശോധനകള്‍ നടക്കുകയാണ്. ഇതിനിടെയാണ് മരിച്ച ഹരിപ്പാട് സ്വദേശി രാമചന്ദ്രന്റെ കുടുംബം നല്‍കിയ പരാതിയില്‍ പോലീസ് ചികിത്സാ പിഴവിന് കേസെടുത്തത്. ഡയാലിസിസ് സെന്റെറിലെ വൃത്തിഹീനമായ സാഹചര്യം മൂലം രാമചന്ദ്രന് അണുബാധയുണ്ടായി മരിച്ചെന്നാണ് കുടുംബത്തിന്റെ പരാതി.

മരിച്ച രണ്ട് പേരുടെയും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായവരുടെയും ചികിത്സാ രേഖകള്‍ വിദഗ്ധ സംഘം ശേഖരിച്ചു. ഇതടക്കം വിലയിരുത്തിയാണ് അന്തിമ റിപ്പോര്‍ട്ട് ആരോഗ്യ മന്ത്രിക്ക് സമര്‍പ്പിക്കുക.