Connect with us

From the print

കാമിലരാഗതമായ്... സുല്‍ത്വാനിത വരവായ്...

മഅ്ദിന്‍ ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളജ് അധ്യാപകനായ ഹബീബ് സഅദി മൂന്നിയൂര്‍ രചിച്ചതാണ് ഈ ഗാനം.

Published

|

Last Updated

മർകസിൽ നൽകിയ സ്വീകരണത്തിൽ യാത്രാ നായകൻ കാന്തപുരം ഉസ്താദ് പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു

കോഴിക്കോട് | ‘കാമിലരാഗതമായ് സുല്‍ത്വാനിത വരവായ്…’ തിങ്ങിനിറഞ്ഞ സദസ്സിനെ കോരിത്തരിപ്പിച്ച് ആവേശത്തിന്റെ പാരമ്യതയിലേക്ക് ഉയര്‍ത്തിക്കൊണ്ടുള്ള ഈരടികള്‍ കേരളയാത്രയില്‍ കൗതുകമാകുന്നു.

കേരളയാത്രയുടെ ആവേശമായ സ്വാഗതഗാനത്തിന്റെ മധുര മനോഹരമായ ശബ്ദം ഉയരുന്നതോടെ യാത്ര സദസ്സിലേക്ക് കടന്നുവരുന്നതായുള്ള വിളംബരമായി. ആവേശത്തില്‍ സദസ്സും അറിയാതെ പാട്ടില്‍ ലയിക്കുന്നു.

കേരളയാത്രയുടെ എല്ലാ സ്വീകരണ സമ്മേളനങ്ങളിലും യാത്രാ നായകര്‍ക്ക് സ്വാഗതമോതിക്കൊണ്ട് ഉയരുന്നതാണ് ഈ ഗാനം. മലപ്പുറം മഅ്ദിന്‍ വിദ്യാര്‍ഥികളായ ഹാഫിസ് മുബശ്ശിര്‍ അദനി, ഹാഫിസ് ശബീര്‍ അലി, ഹാഫിസ് അസ്അദ് പൂക്കോട്ടൂര്‍, മുര്‍ശിദ് അലി എളയൂര്‍ എന്നിവരാണ് ഗാനം പാടുന്നത്. മുഫല്ലല്‍ അദനിയാണ് പാട്ടിന് താളം പിടിക്കുന്നത്.

മഅ്ദിന്‍ ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളജ് അധ്യാപകനായ ഹബീബ് സഅദി മൂന്നിയൂര്‍ രചിച്ചതാണ് ഈ ഗാനം. ഹബീബ് സഅദി നിരവധി ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. സ്വതന്ത്ര്യദിന ഗാനം, വിവിധ മദ്ഹ് ഗീതങ്ങള്‍, വിപ്ലവ ഗാനങ്ങള്‍ തുടങ്ങിയ പല ഗാനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.

 

---- facebook comment plugin here -----

Latest