Connect with us

From the print

അകക്കണ്ണിന്റെ വെളിച്ചത്തില്‍ ശബീര്‍ അലിയുടെ ഇശലുകള്‍

പോത്തന്നൂര്‍ എടപ്പാടി സ്വദേശിയായ ശബീര്‍ അലി കേരളയാത്രയിലെ അഞ്ചംഗ പാട്ടുസംഘത്തിലെ പ്രധാനിയാണ്.

Published

|

Last Updated

ഹാഫിസ് ശബീര്‍ അലിയും സംഘവും കേരളയാത്രാ സ്വീകരണ വേദിയില്‍ തീം സോംഗ് അവതരിപ്പിക്കുന്നു

കോഴിക്കോട് | കാമിലരാഗതമായ്….. സുല്‍ത്വാനിതവരവായ്….. എന്ന ഗാനം ഇത്തവണത്തെ കേരളയാത്രയില്‍ അലയടിക്കുകയാണ്. ഇമ്പമാര്‍ന്ന ഇശല്‍ വരികള്‍ കൊണ്ട് സ്വീകരണ കേന്ദ്രങ്ങളെ കൈയിലെടുക്കുന്ന പാട്ടുസംഘത്തിലെ ഹാഫിസ് ശബീര്‍ അലിക്ക് അകക്കണ്ണിന്റെ വെളിച്ചം മാത്രമാണുള്ളത്. കാന്തപുരം ഉസ്താദിനെ കാണാന്‍ വിധിയില്ലാത്ത ആ 21കാരനോട് ഉസ്താദിനെ കുറിച്ച് ചോദിച്ചാല്‍ നൂറ് നാവാണ്. പോത്തന്നൂര്‍ എടപ്പാടി സ്വദേശിയായ ശബീര്‍ അലി കേരളയാത്രയിലെ അഞ്ചംഗ പാട്ടുസംഘത്തിലെ പ്രധാനിയാണ്.

മലപ്പുറം മഅ്ദിന്‍ ബ്ലൈന്‍ഡ് സ്‌കൂളില്‍ ഒന്നാം ക്ലാസ്സ് മുതല്‍ ബ്രെയില്‍ ലിപിയിലൂടെ പഠനം ആരംഭിച്ച ശബീര്‍ അലി നിലവില്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്. ഇലക്ട്രീഷ്യനായ ബശീറിന്റെയും നദീറയുടെയും മകനായ ശബീര്‍ അലി കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ നടന്ന എസ് എസ് എഫ് ദേശീയ സാഹിത്യോത്സവിലും മികവ് നേടിയിട്ടുണ്ട്.

കേരളയാത്രയുടെ മനുഷ്യര്‍ക്കൊപ്പം എന്ന പ്രമേയത്തെ അക്ഷരാര്‍ഥത്തില്‍ അര്‍ഥമാക്കുകയാണ് സ്റ്റേജില്‍ ശബീര്‍ അലിയുടെ മികച്ച സാന്നിധ്യം. ഹബീബ് സഅദി മൂന്നിയൂര്‍ രചിച്ച വരികളാണ് തീം സോംഗായി അവതരിപ്പിക്കുന്നത്.

 

---- facebook comment plugin here -----

Latest