From the print
വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ മറുപടി പറയേണ്ടത് സര്‍ക്കാര്‍: ഖലീല്‍ തങ്ങള്‍
വെള്ളാപ്പള്ളിയുടെ വിഷംചീറ്റുന്ന പ്രസ്താവനകള്‍ ആരും അംഗീകരിക്കില്ല. സര്‍ക്കാര്‍ ശക്തമായി ഇടപെടണം.
കേരളയാത്രാ നായകന്‍ കാന്തപുരം ഉസ്താദ്, ഉപനായകരായ ഖലീല്‍ ബുഖാരി തങ്ങള്‍ പേരോട് അബ്ദുർറഹ്്മാന്‍ സഖാഫി എന്നിവർ സദസ്സിനെ അഭിവാദ്യം ചെയ്യുന്നു
കോഴിക്കോട് | വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശത്തില്‍ മറുപടി പറയേണ്ടത് സര്‍ക്കാറാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. വെള്ളാപ്പള്ളിയുടെ വിഷംചീറ്റുന്ന പ്രസ്താവനകള്‍ ആരും അംഗീകരിക്കില്ല. സര്‍ക്കാര്‍ ശക്തമായി ഇടപെടണം.
ഇത്തരത്തിലുള്ള പ്രസ്താവന പാടുണ്ടോ ഇല്ലേ എന്ന് തീരുമാനിക്കേണ്ടത് നിയമപാലകരും ഭരണകൂടവുമാണ്. വെള്ളാപ്പള്ളിയുടെ ഈ സമീപനം ഒരിക്കലും ശരിയല്ല. സര്‍ക്കാര്‍ ഇതിനൊരു പരിഹാരം കാണണം. എല്ലാ വിഭാഗം ജനങ്ങളും വിഭാഗീയ പ്രസ്താവന തിരിച്ചറിഞ്ഞു കഴിഞ്ഞു.
സുന്നി ഐക്യം താമസിയാതെ പൂവണിയുമെന്നാണ് പ്രതീക്ഷയെന്നും സംസ്ഥാനത്ത് ഇനിയും ഏറെ പുരോഗമന പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടതുണ്ടെന്നും ചോദ്യത്തിനുത്തരമായി തങ്ങള്‍ പറഞ്ഞു.





