Connect with us

local body election 2025

കാട്ടാക്കടയില്‍ കോണ്‍ഗ്രസ്സ് നേതാവിന്റെ കുടുംബം ബി ജെ പിയിലേക്ക്

കാട്ടാക്കടയില്‍ ബി ജെ പി ആസ്ഥാനത്ത് ബി ജെ പി ജില്ലാ പ്രസിഡന്റ് മുക്കമ പാലമൂട് ബിജു, ഇരുവരെയും ഷാള്‍ അണിയിച്ച് സ്വീകരിച്ചു.

Published

|

Last Updated

കാട്ടാക്കട | മുതിര്‍ന്ന നേതാവും മുന്‍ സ്പീക്കറും മന്ത്രിയുമായിരുന്ന എന്‍ ശക്തന്റെ പേഴ്‌സൻ സ്റ്റാഫ് അംഗമായിരുന്ന കാട്ടാക്കട രാമുവിന്റെ ഭാര്യ കോണ്‍ഗ്രസ്സ് മണ്ഡലം സെക്രട്ടറി കൂടിയായ മകള്‍ എന്നിവരാണ് ബി ജെ പി അംഗത്വമെടുത്തത്.

കോണ്‍ഗ്രസ്സ് നേതാവും മുന്‍ ഗ്രാമപഞ്ചായത്ത് അംഗവും ഐ എൻ ടി യു സി ജില്ലാ പ്രസിഡണ്ടും, മുന്‍ സ്പീക്കറും മന്ത്രിയുമായിരുന്ന എന്‍ ശക്തന്റെ പേഴ്‌സനല്‍ സ്റ്റാഫ് അംഗമായരുന്ന കാട്ടാക്കട രാമുവിന്റെ ഭാര്യ ശ്രീലത, മകള്‍ കോണ്‍ഗ്രസ്സ് മണ്ഡലം സെക്രട്ടറി അഡ്വ. അനാമിക എന്നിവര്‍ ബി ജെ പിയില്‍ ചേര്‍ന്നു. കാട്ടാക്കടയില്‍ ബി ജെ പി ആസ്ഥാനത്ത് ബി ജെ പി ജില്ലാ പ്രസിഡന്റ് മുക്കമ പാലമൂട് ബിജു, ഇരുവരെയും ഷാള്‍ അണിയിച്ച് സ്വീകരിച്ചു.കാട്ടാക്കട ശശി, കാട്ടാക്കട സന്തോഷ് കുമാര്‍, കാട്ടാക്കട ഹരി, പൊട്ടന്‍ കാവ് മണി, രതീഷ് പൊന്നറ, അഭിലാഷ്, തുടങ്ങി നേതാക്കള്‍ സന്നിഹിതരായിരുന്നു.ചേര്‍ന്നാണ് ഇരുവരെയും ഷാള്‍ അണിയിച്ച് അംഗത്വം നല്‍കി സ്വീകരിച്ചത്.

തിരഞ്ഞെടുപ്പ് കണക്ക് കാണിക്കാത്തതിന്റെ പേരില്‍ കാട്ടാക്കട രാമുവിനെ ഇലക്‌ഷ കമ്മീഷന്‍ അഞ്ച് വര്‍ഷത്തേക്ക് അയോഗ്യനാക്കിയിരുന്നു. മകള്‍ അഡ്വ.അനാമികക്കും ഈ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിച്ചില്ല.
ഇക്കാരണങ്ങളൊക്കെ കൊണ്ട് തന്നെ അടുത്തിടെ ബി ജെ പിയോട് അനുഭാവ പൂര്‍വം ഇടപെടല്‍ ഉള്ള കാട്ടാക്കട രാമുവിന്റെ മൗന അനുവാദത്തോടെ ആണ് കുടുംബത്തിലെ രണ്ട് പേർ ബി ജെ പിയിലേക്ക് ചുവട് മാറിയത് എന്ന സംസാരമുണ്ട്. രാമുവിന്റെ ബി ജെ പി പ്രവേശനത്തിന് അധികം നാള്‍ വേണ്ടി വരില്ല എന്ന സംസാരവും സജീവമാണ്.

അതേസമയം കാട്ടാക്കടയില്‍ കോണ്‍ഗ്രസ്സ് സീറ്റ് വിഭജനത്തില്‍ അഭിപ്രായവ്യത്യാസവും തര്‍ക്കവും പരസ്യമായി. സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇട്ടും പോരുകള്‍ സജീവമാണ്.

Latest